Tech
Trending

37 ശതമാനം വളർച്ച രേഖപ്പെടുത്തി ആമസോൺ വിൽപ്പന

മുൻനിര ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിൽപ്പനയാണ് മൂന്നാം പാദത്തിൽ നടന്നിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞപ്പോൾ ആമസോണിന്റെ മൊത്തം വിൽപ്പന 37 ശതമാനം ഉയർന്ന് 96.1മില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 70 മില്യൺ ഡോളറായിരുന്നു.


കമ്പനിയുടെ മൂന്നാം പാദത്തിലെ അറ്റവരുമാനം 6.3 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിലിത് 2.1 ബില്യൺ ഡോളറായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കൾ അവധിക്കാല ഓഫറുകൾക്കായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നും ഇത് അപൂർവ്വമായ ഒരു അവധിക്കാലമാകുമെന്നതിന്റെ സൂചനകളിൽ ഒന്നു മാത്രമാണിതെന്നും ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് പറഞ്ഞു. കമ്പനിയുടെ നാലാം പാദത്തിലെ വില്പന 112 ബില്യൺ മുതൽ 121 ബില്യൺ വരെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം മാത്രം നാലു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആമസോണിന് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ ക്ലൗഡ് സർവീസായ ആമസോൺ വെബ് സർവീസസ് ഈ പാദത്തിൽ 11.6 ബില്യൺ ഡോളർ വിൽപ്പന നടത്തി. 29 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്.

Related Articles

Back to top button