Big B
Trending

രാജ്യത്ത് 4000 ചാര്‍ജിങ്ങ് സ്റ്റേഷനുകൾ നിർമ്മിക്കാനൊരുങ്ങി ഒല ഇലക്ട്രിക്

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ മേഖലയുടെ മേധാവിത്വം ഒല ഇലക്ട്രിക് സ്വന്തമാക്കി കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലയിൽ ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ എത്തിയതിന് പിന്നാലെ ഇവയ്ക്കായുള്ള ചാർജിങ്ങ് സംവിധാനവും ഒരുക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ഒല ഇലക്ട്രിക്കിന്റെ മേധാവിയായ ഭവീഷ് അഗർവാൾ ട്വിറ്ററിലൂടെ അറിയിച്ചു.വരുന്ന വർഷത്തോടെ 4000-ത്തിൽ അധികം ഹൈപ്പർ ചാർജർ സംവിധാനമാണ് ആരംഭിക്കുകയെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേയും ബി.പി.സി.എൽ. പെട്രോൾ പമ്പുകളിലും പാർപ്പിട സമുച്ചയങ്ങളിലുമായിരിക്കും ചാർജിങ്ങ് സെന്ററുകൾ ഒരുക്കുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതിനുള്ള പ്രധാന തടസമായി കണക്കാക്കുന്നത് ചാർജിങ്ങ് സ്റ്റേഷനുകളുടെ കുറവാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാർജിങ്ങ് സംവിധാനങ്ങൾ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന ആറ് മുതൽ എട്ട് ആഴ്ച്ചകൾക്കുള്ളിൽ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് ഒലയുടെ മേധാവി ഉറപ്പുനൽകിയിട്ടുള്ളത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് വമ്പൻ ഓഫറും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 2022 ജൂൺ അവസാനം വരെ സൗജന്യമായി ചാർജ് ചെയ്യുന്നുള്ള സംവിധാനമാണ് അദ്ദേഹത്തിന്റെ ഓഫർ.ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ചത്.

Related Articles

Back to top button