
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം കമ്പനി ഏറ്റവും വലിയ ഹോളിഡെ ഷോപ്പിംഗ് സീസണ് സാക്ഷ്യം വഹിച്ചതായി ആമസോൺ അറിയിച്ചു. കമ്പനിയുടെ കണക്കുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വർധനയാണ് കാണിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ മുതൽ സൈബർ മൺഡേ വരെ നടന്ന ലോകവ്യാപക വിൽപ്പനയിൽ 4.8 ബില്യൺ ഡോളർ (ഏകദേശം 35,383.58 കോടി രൂപ) ന്റെ വിൽപ്പനയാണ് നടന്നത് എന്ന് കമ്പനി പറയുന്നു. അതേസമയം ഒരു വർഷത്തെ മൊത്തം കണക്കുകൾ കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ആമസോൺ വഴിയുള്ള സ്വതന്ത്ര ബിസിനസുകളിലൂടെ ലോകമെമ്പാടും 2.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കമ്പനി പറയുന്നു. ലോകമെമ്പാടുമുള്ള 71,000 ത്തിലധികം ചെറുകിട, ഇടത്തര ബിസിനസുകൾക്ക് ഈ അവധിക്കാല വില്പനയിലൂടെ ഒരു ലക്ഷം ഡോളർ വരുമാനം നേടാനും സാധിച്ചു. അമേരിക്കൻ എസ്എംബികൾ ഈ അവധിക്കാലത്ത് മിനിറ്റിൽ ശരാശരി 9,500 ഉൽപന്നങ്ങളാണ് വിറ്റിരുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹോളിഡെ ഷോപ്പിംഗ് സീസൺ വിൽപ്പനയാണ് സൈബർ മണ്ൺഡേയിൽ നടന്നത്.