Tech
Trending

പുതുവർഷത്തിൽ സാലറി ഡേ സെയ്ലുമായി ആമസോൺ

പുതുവർഷത്തിൽ സാലറി ഡേ സെയ്ൽ നടത്താനൊരുങ്ങുകയാണ് ആമസോൺ. ജനുവരി ഒന്നു മുതൽ മൂന്നു വരെയായിരിക്കും ഈ പുതുവർഷ വിൽപ്പന നടക്കുക. ടെലിവിഷൻ, ഫർണിച്ചർ, സ്പോർട്സ് ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള ഉപകരണങ്ങൾക്കുമേൽ മെഗാ സാലറി ഡേ സെയിലിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


വലുപ്പം കൂടിയ ഉപകരണങ്ങളായ ടിവി, ലാപ്ടോപ്പുകൾ തുടങ്ങിയവയ്ക്കായിരിക്കും കൂടുതൽ കിഴിവുകൾ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ചില ലാപ്ടോപ്പുകൾക്ക് 30,000 രൂപ വരെ കിഴവൻ നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫർ വഴി ഇൻസ്റ്റൻറ് കിഴിവ് ലഭിക്കും. 10% ഇൻസ്റ്റാൾ കിഴിവായിരിക്കും ലഭിക്കുക. ബോട്ട്,എംഐ, ജെബിഎൽ തുടങ്ങിയ കമ്പനികളുടെ ഏറ്റവും പുതിയ സൗണ്ട്ബാറുകളിൽ 30 ശതമാനം വരെ ഇളവാണ് ആമസോൺ ഓഫർ ചെയ്യുന്നത്. മുൻനിര ബ്രാൻഡുകളിലെ സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിവയ്ക്ക് 40 ശതമാനം വരെ കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. വീട്ടുപകരണങ്ങൾക്ക് 40 ശതമാനം വരെ കിഴിവും മികച്ച വിൽപ്പനയുള്ള വാഷിംഗ് മെഷീൻ, എയർകണ്ടീഷണറുകൾ എന്നിവയ്ക്ക് 35 ശതമാനംവരെ കിഴിവും നൽകും.

Related Articles

Back to top button