
നെറ്റ്ഫ്ലിക്സ് തുടക്കമിട്ട സൗജന്യ സേവനം ആമസോൺ പ്രൈമും ഏറ്റെടുത്തുകഴിഞ്ഞു. 30 ദിവസത്തെ സൗജന്യ സേവനമാണ് ആമസോൺ പ്രൈം വീഡിയോ നൽകുന്നത്. നേരത്തെ മുൻനിര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് രണ്ട് ദിവസത്തെ സൗജന്യ സേവനം നൽകിയിരുന്നു.

ആമസോൺ പ്രൈം പുറത്തുവിട്ട പുതിയ പരസ്യത്തിലാണ് 30 ദിവസത്തെ സൗജന്യ സ്ട്രീമിംഗ് നൽകുമെന്ന് സൂചിപ്പിക്കുന്നത്. രണ്ടുദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ തുടങ്ങൂ എന്നാണ് ആമസോൺ പ്രൈം വീഡിയോയുടെ ട്വിറ്റർ പേജിൽ പറയുന്നത്. ഈ മാസം 5,6 തീയതികളിൽ ആയിരുന്നു നെറ്റ്ഫ്ലിക്സ് സൗജന്യ സ്ട്രീമിംഗ് സേവനം നൽകിയത്. നെറ്റ്ഫ്ലിക്സ് ഇതിനെ സ്ട്രീമിങ് ഫെസ്റ്റ് എന്ന് ലേബൽ ചെയ്ത് ക്യാമ്പയിൻ നടത്തുകയും വിപുലമായ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. എന്നാൽ ആമസോൺ പ്രൈം സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട് ‘ഫെസ്റ്റ് ഇല്ല, ജസ്റ്റ് ഫാക്ട്സ്’ എന്നൊരു ട്വിറ്റും ആമസോൺ പ്രൈം വീഡിയോയുടെ ട്വിറ്റർ പേജിലുണ്ട്.