
ടെക് ഭീമനായ ആമസോണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇപ്പോഴിതാ ആമസോണ്‍ പ്രൈം ഗെയിമിങ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016-ല്‍ അമേരിക്കയിലാണ് ആമസോണ്‍ പ്രൈം ഗെയിമിങ് അവതരിപ്പിച്ചത്. യു.എ.ഇ, യു.കെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സേവനം ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് വരെ എത്തിയിട്ടില്ല. ഗെയിമിങ് കണ്ടന്റുകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കാറുള്ള ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് ആമസോണിന്റെ നീക്കമെന്നാണ് സൂചന. അധികം വൈകാതെ സൗജന്യ ഗെയിമുകളുമായി ആമസോണ്‍ പ്രൈം ഗെയിമിങ്ങ് എത്തുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.അതേസമയം, ആമസോണ്‍ പ്രൈമിന്റെ വെബ്‌സൈറ്റില്‍ ആമസോണ്‍ പ്രൈം ഗെയിമിങ് ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമാണെന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പുള്ള ടെസ്റ്റിങ് ആണോ ഇതെന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.