
ഇന്ത്യയിലെ ഓൺലെെൻ ലേണിങ് അക്കാദമിയുടെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. ഹെെസ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച ഓൺലെെൻ ലേണിങ് അക്കാദമിയാണ് പ്രവർത്തനം തുടങ്ങി രണ്ടുവർഷത്തിനുള്ളിൽ അടച്ചിടാൻ ഒരുങ്ങുന്നത്.കോവിഡ് കാലത്ത് വിർച്വൽ ലേണിങ്ങിന് പ്രാധാന്യം ഏറി വന്നപ്പോഴാണ് ആമസോൺ അക്കാദമി ആരംഭിക്കുന്നത്. ജെ.ഇ.ഇ പരീക്ഷകൾക്കുള്ള കോച്ചിങ്ങും ആമസോൺ അക്കാദമി നൽകിവന്നിരുന്നു. ഘട്ടം ഘട്ടമായി പ്രവർത്തനം നിർത്താനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്.തീരുമാനത്തിന് പിന്നിലെ കാരണം ആമസോൺ വ്യക്തമാക്കിയിട്ടില്ല.ലോക്ക്ഡൗൺ കാലം കഴിഞ്ഞത് മുതൽ ഓൺലെെൻ ലേണിങ് പ്ലാറ്റ്ഫോമുകളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. നേരത്തെ കമ്പനി ലാഭത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. വൻകിട കമ്പനികളെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.