Tech

വെർച്വൽ ‘ഹാൻഡി ക്രാഫ്റ്റ് മേള’ സംഘടിപ്പിച്ച് ആമസോൺ

ഇന്ത്യയിലെ നെയ്ത്തുകാരെയും കരകൗശല തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനായി വെർച്വൽ ഹാൻഡ് ക്രാഫ്റ്റ് മേളയുടെ ആതിഥേയത്വം വഹിക്കുമെന്ന് ആമസോൺ. ഇൻ അറിയിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 10 വരെയായിരിക്കും മേള സംഘടിപ്പിക്കുക. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 270 ലധികം കലാ കരകൗശല ഉൽപ്പന്നങ്ങൾ ഇതിൽ പ്രദർശിപ്പിക്കും.
1500 ആമസോൺ കരിഗർ വിൽപനക്കാരുമായി ബന്ധപ്പെട്ട എട്ട് ലക്ഷത്തിലധികം കരകൗശല തൊഴിലാളികളും നെയ്ത്തുകാരനും തന്തുജ, ഹരിത് ഖാദി, ട്രൈബ്സ് ഇന്ത്യ തുടങ്ങിയവയും ദേശീയതലത്തിലുള്ള കരകൗശല സംഘടനകളായ ക്രാഫ്റ്റ്മാർക്ക്, ദസ്തകരി, ഹാത് സമിതി എന്നിവയുൾപ്പെടെ 17 സർക്കാർ എംപോറിയങ്ങളും ഈ മേളയിൽ നിന്ന് പ്രയോജനം നേടുമെന്ന് ആമസോൺ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

55,000 ത്തിലധികം യൂണീക് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ആമസോണിന്റെ കരകൗശലമേള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികളിൽ നിന്നും നെയ്ത്തുകാരിൽ നിന്നും ഉൽപ്പന്നങ്ങൾ കണ്ടെത്താനും വാങ്ങാനും ഉപഭോക്താക്കളെ സഹായിക്കുന്നു.
എക്സിബിഷനുകളിലൂടെയും മേളകളിലൂടെയുമാണ് മുൻപ് ഇത്തരം വസ്തുക്കൾ ഉപഭോക്താക്കളുടെ കൈകളിലെത്തിയിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള മേളകളും മറ്റും നിർത്തലാക്കിയതിനാൽ, ഉത്സവ സീസണിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള മാർഗമായി ഓൺലൈൻ വിപണന കേന്ദ്രം മാറിയിരിക്കുന്നുവെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ-എംഎസ്എംഇ, സെല്ലർ എക്സ്പീരിയൻസ് പ്രണവ് ഭാസിൻ പറഞ്ഞു. രാജ്യത്തിൻറെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കലകൾക്കും കരകൗശല വസ്തുക്കൾക്കുമായി ഉപഭോക്തൃ ആവശ്യം സൃഷ്ടിക്കുക എന്നതാണ് വെർച്ച്വൽ ഹാൻഡി ക്രാഫ്റ്റ് മേളയിലൂടെ ആമസോൺ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button