Tech

ഒക്ടോബർ 17 മുതൽ ആമസോണിൽ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 മുതൽ ആരംഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തെ പ്രവേശനം ലഭിക്കുന്ന രീതിയിലാണ് വിൽപ്പന സജ്ജീകരിച്ചിരിക്കുന്നത്. ആമസോണിന്റെ പ്രധാന എതിരാളികളായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 16 ന് ആരംഭിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഭാഗമായി വിവിധ മൊബൈൽ ഫോണുകൾ, ആക്സസറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയിൽ പുത്തൻ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. 500 രൂപയിൽ കുറയാതെ വാങ്ങലുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും. ഉത്സവ സീസണിലെ പുത്തൻ ലോജുകളിൽ വൺപ്ലസ് 8 ടി, സാംസങ് ഗാലക്സി എസ് 20 എഫ് ഇ തുടങ്ങിയവ ഉൾപ്പെടുന്നു. ഒപ്പം ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിലൂടെ ചെറുകിട ബിസിനസുകളെയും അവരുടെ ഉൽപന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്കുമേൽ ആറായിരത്തിലധികം പുത്തൻ ഡീലുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഒപ്പം 55 ശതമാനം വരെ കിഴിവോടെ ഗെയിമിങ് ഉപകരണങ്ങൾ വാങ്ങുകയും ചെയ്യാം. സമാനമായി വിവിധ സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾക്ക് ആമസോൺ 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻറെ അവസാനതീയതി ആമസോൺ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എങ്കിലും അഞ്ചുദിവസം നീളുമെന്നാണ് സൂചന.

Related Articles

Back to top button