Tech
Trending

മോട്ടോ E22s സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചു

ദിവസങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ മോട്ടോ E22s (Moto E22s) സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.മോട്ടോ E22s സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമേ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 8,999 രൂപയാണ് വില വരുന്നത്.ഈ സ്മാർട്ട്ഫോൺ ഇക്കോ ബ്ലാക്ക്, ആർക്ടിക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.6.5 ഇഞ്ച് HD+ മാക്സ്വിഷൻ ഡിസ്പ്ലെയുമായിട്ടാണ് മോട്ടോ E22s വരുന്നത്. 1,600 X 720 പിക്സൽ റെസലൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പാക്ട് റേഷിയോവും ഉണ്ട്. IMG പവർ വിആർ GE8320 ജിപിയുവുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ G37 പ്രോസസറാണ്.4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 16 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത്ത് സെൻസറുമാണ് പിന്നിലുള്ള ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്.ആൻഡ്രോയിഡ് 12 ബേസ്ഡ് MyUX കസ്റ്റം സ്കിന്നിലാണ് മോട്ടോ E22s സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.10W ചാർജിങ് സപ്പോർട്ടുള്ള 4,020mAh ബാറ്ററിയാണ് മോട്ടോറോള ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്.വാട്ടർ റിപ്പല്ലന്റ് ഡിസൈനുള്ള ഡിവൈസിൽ സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

Related Articles

Back to top button