Big B
Trending

ആമസോണിനെതിരെ ഫ്യൂച്ചർ ഗ്രൂപ്പ് ഹൈക്കോടതിയിൽ

റിലയൻസുമായുള്ള വില്പന കരാറിനെതിരെ മുന്നോട്ടുവന്നതിന് ആമസോണിനെതിരെ ഫ്യൂച്ചർ ഗ്രൂപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുമായി ഏർപ്പെട്ട കരാറിന് യാതൊരു വിലയും കൽപ്പിക്കാതെ ഫ്യൂച്ചർ ഗ്രമുകേഷ് അംബാനിയുടെ റിലയൻസ് വിൽക്കുന്നതിനെതിരെ സിംഗപ്പൂർ ആർബിട്രേറ്ററുടെ അനുകൂലവിധി ആമസോൺ നേടിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യങ്ങളിൽ ആമസോൺ കൈകടത്താൻ ശ്രമിക്കുകയാണെന്ന് കാണിച്ചാണ് ഫ്യൂച്ചർ ഗ്രൂപ്പിപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ കരാറിൽ ആമസോൺ ഇടപെടാൻ ശ്രമിക്കുന്നുവെന്നും, അതിൽനിന്നും മോചിപ്പിക്കണമെന്നുമാണ് ഫ്യൂച്ചർ ഗ്രൂപ്പ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. ഒരു എമർജൻസി ആർബിട്രേറ്റർ നടത്തിയ വിധി ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് സ്വീകാര്യമല്ല എന്നാണ് അവർ പറയുന്നത്.


ആമസോൺ എന്നാൽ തങ്ങളുടെ ചൈനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നതോടെ, കമ്പനിയുടെ വലിയ പ്രതീക്ഷകളിലൊന്നായ വിപണി ഇന്ത്യയുടേതാണ്. കമ്പനിയുമായി 2019 നടത്തിയ കരാറിന് യാതൊരു വിലയും കൽപ്പിക്കാതെ ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസിന് തീറെഴുതി നൽകുന്നതിനെതിരെയാണ് ആമസോൺ കേസ് കൊടുത്തിരിക്കുന്നത്. ആർബിട്രേറ്ററുടെ വിധി വന്നതിനുശേഷം കമ്പനി സെബിയ്ക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും തുടർനടപടിയെന്നോണം കത്തുകൾ അയച്ചിരുന്നു. റിലയൻസ് റീട്ടെയിൽ ഫ്യൂച്ചർ ഗ്രൂപ്പിൻറെ ആസ്തികൾ സ്വന്തമാക്കിയാൽ ആമസോണിനേയും ഫ്ലിപ്കാർട്ടിനേയും. ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കാൻ സാധിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.

Related Articles

Back to top button