Tech
Trending

6ജി സാങ്കേതിക വിദ്യാ ലബോറട്ടറി ആരംഭിച്ച് സാംസങ്

6ജി സാങ്കേതിക വിദ്യകളുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യുകെയില്‍ സാംസങ് പുതിയ ലാബ് ആരംഭിച്ചു.യുകെയിലെ സ്റ്റെയ്ന്‍സ്-അപ്പോണ്‍-തേംസിലെ സാംസങ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.കമ്പനിയുടെ ഗ്ലോബല്‍ 6ജി ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് യുകെയില്‍ ഗവേഷണ ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്.’ഹൈപ്പര്‍-കണക്റ്റിവിറ്റിയിലൂടെ 6ജി മനുഷ്യര്‍ക്ക് അടുത്ത ലെവലിലുള്ള ആത്യന്തികമായ അനുഭവങ്ങള്‍ സമ്മാനിക്കും. ആ ആശയമാണ് ഞങ്ങളുടെ 6ജി വീക്ഷണങ്ങളുടെ അടിസ്ഥാനം.’ സാംസങ് റിസര്‍ച്ചിന്റെ മേധാവിയും പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ സിയുങ് പറഞ്ഞു.കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍, ഡാറ്റ ഇന്റലിജന്‍സ്, ഓണ്‍-ഡിവൈസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും ലാബിന്റെ പ്രവര്‍ത്തനം. കൂടാതെ തന്നെ വിഷ്വല്‍ ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി, ഐഒടി, ടെലികോം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കും.2028 ഓടുകൂടി ആദ്യ 6ജി നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് 2020 ല്‍ സാംസങ് ഇലക്ട്രോണിക്‌സ് പ്രസിദ്ധീകരിച്ച ഒരു ധവളപത്രത്തില്‍ പറയുന്നത്. 2030-ഓടുകൂടി വാണിജ്യാടിസ്ഥാനത്തില്‍ 6ജി സേവനം ആരംഭിച്ചേക്കുമെന്നും കമ്പനി പറയുന്നു.

Related Articles

Back to top button