Tech
Trending

ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇന്ത്യയിൽ കടുത്ത പ്രതിസന്ധിയിലേക്ക്

ഇന്ത്യയുടെ പുതിയ ഇകൊമേഴ്‌സ് നയത്തിന്റെ കരടു രൂപത്തില്‍ ഡിജിറ്റല്‍ ഏകാധിപത്യത്തിനു തടയിടാനുള്ള നീക്കങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ മുൻനിര ഇകൊമേഴ്‌സ് വ്യാപാരികളായ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും തിരിച്ചടിയാകാനുള്ള സാധ്യത എടുത്തുകാണിക്കുന്നു.


വാണിജ്യ നയത്തിന്റെ കരടു രൂപത്തില്‍ പറയുന്നത് പ്രകാരം, ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കും.ഒപ്പം ഉപയോക്താക്കളുടെ ഡേറ്റ രാജ്യാതിര്‍ത്തിക്കപ്പുറത്തേക്കു കൊണ്ടുപോകുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കാം. ചെറുകിട വ്യാപാരികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണിവ. ഏകദേശം 1 ട്രില്ല്യന്‍ ഡോളര്‍ മൂല്യമാണ് രാജ്യത്തെ മൊത്തം വ്യാപാര മേഖലയ്ക്കുള്ളതെന്നു പറയുന്നു. ഇതില്‍ വലിയൊരു പങ്കും കൈയ്യടക്കിവച്ചിരിക്കുന്നത് ആമസോണും ഫ്‌ളിപ്കാര്‍ട്ടും തന്നെയാണ്. കരടു നയത്തില്‍ ഇരു സ്ഥാപനങ്ങളും വന്‍ ഡിസ്‌കൗണ്ട് നല്‍കുന്നത് തടയാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയേക്കും.അതോടൊപ്പം ചില കമ്പനികളുമായി ചേര്‍ന്ന് എക്‌സ്‌ക്ലൂസീവ് വില്‍പന നടത്തുന്നതും തടഞ്ഞേക്കും. ഓണ്‍ലൈന്‍ വ്യാപാരികളുടെ അല്‍ഗേറിതങ്ങള്‍ ചില വില്‍പനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നിയമവും ഉണ്ടാകും. ഒരു വര്‍ഷത്തോളമായി ഇത്തരം നടപടികള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. ഇത്രയും കാലം നടന്നതു പോലെ നിയമങ്ങള്‍ മറികടക്കാനുള്ള പഴുതുകള്‍ അന്വേഷിച്ചാല്‍ കടുത്ത പിഴ ചുമത്താനും വ്യവസ്ഥകള്‍ വന്നേക്കും.

Related Articles

Back to top button