Tech
Trending

ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്റ്റിക് നിർമ്മിക്കും

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്റ്റിക് നിർമ്മിക്കും. ഇ-കോമേഴ്സ് ഭീമനായ ആമസോൺ ഫോക്സ്കോണിന്റെ നിർമ്മാണ പ്ലാന്റിലാകും ഫയർ ടിവി സ്റ്റിക് നിർമ്മിക്കുക. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.


ചെന്നൈയ്ക്ക് പുറത്തുള്ള പ്ലാൻറിലാകും ഈ വർഷം അവസാനത്തോടെ നിർമ്മാണമാരംഭിക്കുകയെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഐഫോൺ നിർമ്മിക്കുന്ന വിദേശ കമ്പനിയാണ് ഫോക്സ്കോൺ. ഈയടുത്ത കാലത്താണ് കമ്പനി രാജ്യത്ത് നിർമ്മാണ പ്ലാൻ ആരംഭിച്ചത്. രാജ്യത്തെ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽതന്നെ ഡിവൈസ് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് പറഞ്ഞു.

Related Articles

Back to top button