
ഓൺലൈൻ വ്യാപാരത്തിൽ ആധിപത്യമുറപ്പിച്ച ആമസോൺ പോഡ്കാസ്റ്റിങ് മേഖലയിലേക്കുകൂടി കടക്കുന്നുവെന്നതിൻറെ സൂചനയെന്നോണം വൺഡറി എന്ന പോഡ്കാസ്റ്റിങ് കമ്പനി ഏറ്റെടുത്തിരിക്കുകയാണ്. മിക്കവാറും എല്ലാ മേഖലകളും അമേരിക്കൻ ടെക്നോളജി കുത്തകകൾ അതീനപെടുത്തുന്നുവെന്നതിൻറെ സൂചന കൂടിയാണിത്.

പുതിയ ഏറ്റെടുക്കലിന് ശേഷം ആമസോൺ മ്യൂസിക്, സംഗീതത്തിന് അപ്പുറത്തേക്ക് വളരുകയാണെന്നാണ് കമ്പനിയുടെ പുതിയ പ്രസ്താവന. ഏകദേശം 300 ദശലക്ഷം ഡോളറിനാണ് കമ്പനി ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്. ആപ്പിളും സോണി മ്യൂസിക്കും വൺഡറി ഏറ്റെടുക്കാൻ ചർച്ചകൾ നടത്തിയിരുന്നു. ഏതെങ്കിലും രീതിയിൽ ഭാവിയിൽ ഭീഷണിയായേക്കാവുന്ന കമ്പനികളെല്ലാം വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണമാണ് അമേരിക്കയിൽ ഇപ്പോൾ ഫേസ്ബുക്കിനും ഗൂഗിളിനുമെതിരെ നടക്കുന്നത്. ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികളും ആൻറിട്രസ്റ്റ് നീക്കത്തിന്റെ പരിധിയിൽ വന്നേക്കാം.