Tech
Trending

ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ആമസോൺ എക്കോ പോപ്പ് (Amazon Echo Pop) സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി. ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കർ ലൈനപ്പിലെ ഏറ്റവും പുതിയ ഡിവൈസിൽ കമ്പനിയുടെ അലക്സ സപ്പോർട്ടുണ്ട്.ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കറിന്റെ ഇന്ത്യയിലെ വില 4,999 രൂപയാണ്. ബ്ലാക്ക്, ഗ്രീൻ, പർപ്പിൾ, വൈറ്റ് എന്നീ നിറങ്ങളിലാണ് സ്മാർട്ട് സ്പീക്കർ ലഭ്യമാകുന്നത്. ഉപഭോക്താക്കൾക്ക് ആമസോൺ വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, പൂർവിക തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ വാങ്ങാം.ആമസോണിന്റെ AZ2 ന്യൂറൽ എഡ്ജ് പ്രോസസറാണ് സ്പീക്കറിന് കരുത്ത് നൽകുന്നത്.ഇത് വോയിസ് കമാൻഡുകൾക്ക് വേഗത്തിലുള്ള റസ്പോൺസ് നൽകുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സെറ്റ് ചെയ്തിട്ടുണ്ട്. ഇത് സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് പോലുള്ള മറ്റൊരു ഡിവൈസിൽ നിന്ന് മ്യൂസിക്ക് സ്ട്രീം ചെയ്യാനുള്ള സൗകര്യവും ആമസോൺ നൽകുന്നുണ്ട്. ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ സെമി-സ്ഫെറിക്കൽ ഡിസൈനിലാണ് വരുന്നത്. 1.95 ഇഞ്ച് ഫ്രണ്ട്-ഫയറിങ് ഡയറക്ടണൽ സ്പീക്കറാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സ്പീക്കർ ആക്ടീവ് ആയിരിക്കുമ്പോഴും ഉപയോഗത്തിലായിരിക്കുമ്പോഴും അതിന്റെ സ്റ്റാറ്റസ് സൂചിപ്പിക്കാൻ സാധിക്കുന്ന ഒരു എൽഇഡി ലൈറ്റും സ്മാർട്ട് സ്പീക്കറിൽ നൽകിയിട്ടുണ്ട്.ആമസോൺ പ്രൈം മ്യൂസിക്ക്, ഹംഗാമ, സ്പോട്ടിഫൈ, ജിയോസാവൻ, ആപ്പിൾ മ്യൂസിക്ക് തുടങ്ങിയ സേവനങ്ങളിൽ നിന്നുള്ള സ്ട്രീമിങ് മ്യൂസിക്കുകളെയും ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ സപ്പോർട്ട് ചെയ്യുന്നു.ആമസോൺ പ്രൈം മ്യൂസിക്ക്, ഹംഗാമ, സ്പോട്ടിഫൈ, ജിയോസാവൻ, ആപ്പിൾ മ്യൂസിക്ക് തുടങ്ങിയ സേവനങ്ങളിൽ നിന്നുള്ള സ്ട്രീമിങ് മ്യൂസിക്കുകളെയും ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ സപ്പോർട്ട് ചെയ്യുന്നു.196 ഗ്രാം ഭാരമാണ് ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കറിലുള്ളത്.

Related Articles

Back to top button