ക്ലൗഡ് ഗെയിം സ്ട്രീമിംഗ് രംഗത്തേക്ക് ആമസോണുമെത്തുന്നു

ആമസോൺ അവരുടെ പുതിയ ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ലൂണ അവതരിപ്പിച്ചു. നിലവിൽ ഈ സേവനം അമേരിക്കയിൽ മാത്രമാണ് ലഭ്യമാകുക. ആഗോളതലത്തിൽ എന്ന് വ്യാപിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഗൂഗിളിന്റെ സ്റ്റേഡിയ, മൈക്രോസോഫ്റ്റിനെ പ്രോജക്ട് എക്സ് തുടങ്ങിയവയാണ് ലൂണയുടെ പ്രധാന എതിരാളികൾ.

ആമസോൺ ലൂണ തുടക്കത്തിൽ 5.99 ഡോളറിനാവും(ഏകദേശം 441 രൂപ) വിപണിയിലെത്തുക. വരിക്കാർക്ക് ലൂണ പ്ലസ് ചാനൽ ഗെയിമുകൾ ഒരേസമയം രണ്ട് ഉപകരണങ്ങളിൽ ലഭ്യമാകും. എന്നാൽ ലൂണ ഗെയിം സ്ട്രീമിംഗ് സേവനം ആസ്വദിക്കാൻ അനുയോജ്യമായ ഗെയിം കൺട്രോളർ അല്ലെങ്കിൽ മൗസ്, കീബോർഡ് എന്നിവ വേണം. അല്ലാത്തപക്ഷം ഗെയിം ശരിയായ രീതിയിൽ ആസ്വദിക്കാൻ 49.99 ഡോളർ വിലയുള്ള ലൂണ ഗെയിം കൺട്രോളർ വാങ്ങാവുന്നതാണ്.
60എഫ്സിഎസിൽ 4 കെ റെസല്യൂഷനിൽ ഇത് ആസ്വദിക്കാം. എന്നാൽ ആദ്യഘട്ടത്തിൽ ഇതിൽ 1080 പിക്സൽ റെസല്യൂഷനിലായിരിക്കും ഇത് ലഭ്യമാകുക. പിസി, മാക്ക്, ഫയർ ടിവി, ഐഒഎസ് എന്നിവയിൽ ഈ സേവനം ലഭ്യമാകും. കമ്പനിയുടെ തന്നെ ആമസോൺ വെബ് സർവീസസിൻറർ പിന്തുണയോടെയാണ് ലൂണ തയ്യാറാക്കിയിരിക്കുന്നത്. വൈകാതെ ഇതിൻറെ ആൻഡ്രോയ്ഡ് പതിപ്പും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.