Auto
Trending

6 വര്‍ഷം കൊണ്ട് വില്‍പനയില്‍ വണ്‍ മില്യണ്‍ അടിച്ച് ബലേനൊ

വിപണിയിൽ എത്തി ആറ് വർഷം പിന്നിടുന്നതോടെ വിൽപ്പനയിൽ വൺ മില്ല്യൺ (പത്ത് ലക്ഷം) എന്ന വലിയ നേട്ടം സ്വന്തമാക്കിരിക്കുകയാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനൊ.ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പ്രീയം ഹാച്ച്ബാക്ക് എന്ന് ബലേനൊയെ ഇനി വിശേഷിപ്പിക്കാം. 2015-ലാണ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ മാരുതിയുടെ ബലേനൊ അവതരിപ്പിച്ചത്. അഞ്ച് വർഷം പൂർത്തിയാക്കിയപ്പോൾ എട്ട് ലക്ഷമായിരുന്നു ഈ വാഹനത്തിന്റെ ആകെ വിൽപ്പന. എന്നാൽ, ആറ് വർഷം പൂർത്തിയാക്കാനെടുത്ത 12 മാസത്തിനുള്ളിൽ രണ്ട് ലക്ഷം വാഹനങ്ങൾ വിപണിയിൽ എത്തിച്ച് 10 ലക്ഷം എന്ന മാജിക് നമ്പർ കടക്കുകയായിരുന്നു.മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തുന്ന രണ്ടാമത്തെ മോഡലാണ് ബലേനൊ. നെക്സയിൽ നിന്ന് ഏറ്റവുമധികം നിരത്തുകളിലെത്തുന്ന വാഹനമെന്ന വിശേഷണവും ബലേനൊയിക്ക് സ്വന്തമാണ്. മാരുതിയുടെ കണക്ക് അനുസരിച്ച് പ്രതിമാസം ബലേനൊയുടെ 13,000 യൂണിറ്റ് വിപണിയിൽ എത്തുന്നുണ്ട്. ഈ ശ്രേണിയുടെ 25 ശതമാനം വിപണി വിഹിതം ബലേനൊയിക്കാണ്.ആദ്യ ഒരു വർഷത്തിൽ തന്നെ ഒരു ലക്ഷം യൂണിറ്റ് വിറ്റഴിച്ചിരുന്നു. 2017-ൽ ബലേനൊയിൽ സി.വി.ടി ഗിയർബോക്സ് സ്ഥാനം പിടിക്കുകയായിരുന്നു. 2018-ൽ വിൽപ്പന അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുകയും ചെയ്തു. 2019-ൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായി സ്മാർട്ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ബലേനൊ വീണ്ടും നിരത്തുകളിൽ എത്തുകയായിരുന്നു.തുടക്കത്തിൽ ഡീസൽ എൻജിനിലെത്തിയിരുന്നെങ്കിലും പിന്നീട് പെട്രോൾ എൻജിനിൽ മാത്രമായി ചുരുങ്ങുകയായിരുന്നു. 1.2 ലിറ്റർ വി.വി.ടി പെട്രോൾ എൻജിനാണ് ബലേനൊയിൽ കരുത്തേകുന്നത്. ഇത് 82 ബി.എച്ച്.പി പവറും 113 എൻ.എം ടോർക്കുമേകും. ഹൈബ്രിഡ് മോഡൽ 89 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button