Big B
Trending

ആന്റ് ഗ്രൂപ്പില്‍നിന്ന് ജാക് മാ പിന്മാറി

ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. പുറത്തുവിട്ട അറിയിപ്പ് പ്രകാരം ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഇനി പത്തംഗ സംഘത്തിനായിരിക്കും. അപ്രതീക്ഷിത തിരിച്ചടിയാണ് ലോകത്തെതന്നെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ജാക് മാ നടത്തിയ പ്രസംഗത്തിനുശേഷമാണ് പൊതുവേദികളില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷമായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് പിന്നാലെ ആലിബാബയ്‌ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിലും ഹോങ്കോങിലും 3,700 കോടി ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ തടയുകയും ചെയ്തു. മാ-യോട് രാജ്യംവിടാനും ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ പ്രാരംഭ പബ്ലിക് ഓഫറുമായി വിപണിയിലെത്താന്‍ ആന്റ് ഗ്രൂപ്പിന് ഉടനെ കഴിയില്ല. ഷാങ്ഹായില്‍ ലിസ്റ്റ് ചെയ്താല്‍ ആഭ്യന്തര വിപണിയില്‍ ഐപിഒയുമായെത്താന്‍ കൂടുതല്‍കാലം കാത്തിരിക്കേണ്ടിവരും. മായ്ക്ക് ആന്റ് ഗ്രൂപ്പില്‍ നേരത്തെ 50ശതമാനം വോട്ടിങ് അവകാശം ഉണ്ടായിരുന്നു. നിലവില്‍ ഇത് 6.2ശതമാനമായി കുറയുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Back to top button