Tech

കാറുകളെ മികവുറ്റതാക്കാൻ ആമസോൺ അലക്സ ഓട്ടോ മോഡ് ഉടനെത്തും

പുതിയ ഹാർഡ്‌വെയർ ചേർക്കാതെ തന്നെ കാറിൽ ചില സ്മാർട്ട് സവിശേഷതകൾ ലഭ്യമാക്കാൻ അലക്സ് ഓട്ടോ മോഡ്അവതരിപ്പിക്കാനൊരുങ്ങുകയാണ് ആമസോൺ. ഇത് കാറിൽ സഞ്ചരിക്കുമ്പോൾ നാവിഗേറ്റ് ചെയ്യാനും എന്റർടൈൻമെന്റ് ഓപ്ഷനുകൾ നിയന്ത്രിക്കാനും ഉപഭോക്താവിനെ സഹായിക്കുന്നു.
പുതിയ ഓട്ടോ മോഡ് ഉപഭോക്താവിന്റെ ഫോണിനെ വാഹനത്തിനകത്തെ അലക്സിയുടെ വോയിസ് എക്സ്പീരിയൻസ് നിയന്ത്രിക്കുന്നതിനുള്ള ഒരു മികച്ച ഡിസ്പ്ലേയാക്കി മാറ്റാനും ലക്ഷ്യമിടുന്നു. ഈ ഓട്ടോ മോഡ് സംവിധാനം ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിൽ വരും ആഴ്ചകളിൽ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ഇന്ത്യ, യുഎസ്, കാനഡ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് ഇത് ലഭ്യമാവുക.

ഓട്ടോ മോഡിൽ നാലു സ്ക്രീനുകൾ ഉൾപ്പെടുന്നു. ഓട്ടോ മോഡ് ഹോം സ്ക്രീൻ, നാവിഗേഷൻ, കമ്മ്യൂണിക്കേറ്റ് ആൻഡ് പ്ലേ, പെർസിസ്റ്റൻസ് മെനുബാർ എന്നിവയാണവ.നിലവിലെ മീഡിയ സോഴ്സ് പ്ലേ ചെയ്യുകയും താൽക്കാലികമായി നിർത്തുകയും ചെയ്യുക, നാവിഗേറ്റ് ചെയ്യുക, കോൾ ചെയ്യുക, ഷോട്ട്കട്ട് ഉപയോഗിച്ച് പതിവ് പ്രവർത്തനങ്ങൾ ഒറ്റ ടച്ചിൽ ആക്സസ് ചെയ്യുക തുടങ്ങിയവയ്ക്കായാണ് ഓട്ടോ മോഡ് ഹോം സ്ക്രീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് വോയിസ് കമാൻഡുകൾ വഴിയും ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും.
നാവിഗേഷൻ സ്ക്രീനിലൂടെ ഉപഭോക്താവിനെ പ്രിയപ്പെട്ട ലൊക്കേഷനിലേക്ക് ദ്രുത പ്രവേശനം നൽകുന്നു. ഇതിലൂടെ അറിയാത്ത സ്ഥലങ്ങൾ കണ്ടെത്താനും ഉപയോക്താവിന് സാധിക്കും. ടച്ച് അല്ലെങ്കിൽ വോയിസ് കമാൻഡ് വഴി ഉപഭോക്താവ് ഇൻപുട്ട് നൽകാം. കമ്മ്യൂണിക്കേഷൻ സ്ക്രീനിലൂടെ ഉപഭോക്താവിന് ഒരു കോൾ വിളിക്കാനോ അവരുടെ അലക്സ് ഉപകരണങ്ങളിലേക്ക് അറിയിപ്പ് നൽകുവാനോ സാധിക്കും.
അലക്സാ ഡിവൈസ് ഉപയോഗിച്ച് നിലവിൽ പ്ലേ ചെയ്ത മീഡിയ പെർസിസ്റ്റൻസ് മെനു ബാറിൽ കാണിക്കുന്നു. ഒപ്പം അടുത്തിടെ പ്ലേ ചെയ്ത മീഡിയയുടെ ലിസ്റ്റും കാണിക്കുന്നു.

Related Articles

Back to top button