Tech
Trending

വാട്‌സാപ്പ് വോയ്‌സ് മെസേജില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു

വാട്സാപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം (Waveform) അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നേരത്തെ ടൈം സീക്ക് ബാർ (Time Seek Bar ) മാത്രമാണ് കാണിച്ചിരുന്നത്.വോയ്സ് മെസേജുകൾക്ക് വാട്സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജിൽ സമാനമായ വേവ് ഫോം ഫീച്ചർ ലഭ്യമാണ്.നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്.വേവ് ഫോമിനെ കൂടാതെ മെസേജ് റിയാക്ഷനുകൾ വരുമ്പോഴുള്ള നോട്ടിഫിക്കേഷൻ ഓഫ് ചെയ്തുവെക്കുന്നതിനുള്ള ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. മെസേജ് റിയാക്ഷൻ ഫീച്ചർ ഇതുവരെയും വാട്സാപ്പ് ബീറ്റാ പരീക്ഷണത്തിനായി അവതരിപ്പിച്ചിട്ടില്ല. ഒരു ടോഗിൾ ബട്ടനാണ് ഇതിനായി നൽകിയിട്ടുള്ളത്. മാത്രവുമല്ല നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനുള്ള ഫീച്ചർ എല്ലാ ബീറ്റാ ടെസ്റ്റർമാർക്കുമായി ലഭ്യമാക്കിയിട്ടില്ല. നിലവിൽ ചുരുക്കം ചില ആളുകളിൽ മാത്രമാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്.ഒരോ സന്ദേശത്തിനോടും പ്രതികരണം അയക്കുന്നതിനുള്ള ഫീച്ചറാണ് മെസേജ് റിയാക്ഷൻ. മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഇത് ലഭ്യമാണ്.

Related Articles

Back to top button