Big B
Trending

ഐ.ടി.സി. വിപണി മൂല്യം അഞ്ച് ലക്ഷം കോടി കടന്നു

വിപണി മൂല്യത്തിന്റെ കാര്യത്തില്‍ നാഴികക്കല്ല് പിന്നിട്ട് ഐ.ടി.സി.വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 402.60 രൂപയെന്ന റെക്കോഡ് നിലവാരത്തിലെത്തിയതാണ് കമ്പനിക്ക് നേട്ടമായത്. ഇതോടെ വിപണിമൂല്യം അഞ്ച് ലക്ഷം കോടി രൂപ പിന്നിട്ടു. രാജ്യത്തെ കമ്പനികളില്‍ അഞ്ച് ലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന 11-ാമത്തെ കമ്പനിയായി ഐ.ടി.സി. വ്യാഴാഴ്ചയിലെ വ്യാപാരത്തില്‍മാത്രം ഓഹരി വില 1.1ശതമാനം ഉയരുകയും ചെയ്തു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് കമ്പനിയുടെ സ്ഥാനം. എഫ്എംസിജി, പേപ്പര്‍, ഹോട്ടല്‍ എന്നിവയുള്‍പ്പടെ ഇടപെട്ട എല്ലാ ബിസിനസ് മേഖലകളിലും മികച്ച പ്രകടനം നടത്താനായതാണ് കമ്പനിക്ക് നേട്ടമായത്. ഉയര്‍ന്ന പണപ്പെരുപ്പം, ഗ്രാമീണ മേഖലയില്‍നിന്നുള്ള കുറഞ്ഞ ഡിമാന്‍ഡ്, ഉത്പന്ന വിലയിലെ ഇടിവ് എന്നീ വെല്ലുവിളികള്‍ അതിജീവിക്കാനും കഴിഞ്ഞു. കമ്പനിയിലെ പണലഭ്യതയും സ്ഥിരമായി ലാഭവിഹിതം നല്‍കുന്നതും നിക്ഷേപകരുടെ ഇഷ്ട ഓഹരിയാക്കി. കോവിഡിന് ശേഷം സിഗരറ്റ് വില്‍പനയിലുണ്ടായ കുതിപ്പ്, ഹോട്ടൽ ബിസിനസിലെ മുന്നേറ്റം എന്നിവ കമ്പനിക്ക് നേട്ടമായതായാണ് വിലയിരുത്തല്‍.

Related Articles

Back to top button