Tech
Trending

ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധം

ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമെന്ന് സർക്കാർ. നിലവിലുള്ള നിയമത്തിലേക്ക് ഓൺലൈൻ റമ്മി ഗെയിമുകൾ കൂടി ഉൾപ്പെടുത്തി കേരള സർക്കാർ വിജ്ഞാപനമിറക്കി. 1960 ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ14 എയിലാണ് പുതുതായി ഭേദഗതിവരുത്തിയിരിക്കുന്നത്.


1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ ഓൺലൈൻ ഗാംബ്ലിംഗ്, ഓൺലൈൻ ബെറ്റിംഗ് എന്നിവകൂടി ഉൾപ്പെടുത്തുന്നതിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഓൺലൈൻ റമ്മിയും സമാനമായ ചൂതാട്ട പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോർട്ടലുകൾക്കെതിരെ ചലച്ചിത്രസംവിധായകൻ പോളി വടക്കൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർദ്ദേശം. ഓൺലൈൻ റമ്മിയിലൂടെ നിരവധി പേർക്ക് പണം നഷ്ടപ്പെടുകയും അത് മൂലം ആത്മഹത്യകൾ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയിൽ ഇതുമായി ബന്ധപ്പെട്ട പരാതിയെത്തിയത്.ഈ നിയമഭേദഗതി വന്നതോടെ ഇനി ഈ ആപ്പുകൾക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാൻ സാധിക്കും.

Related Articles

Back to top button