Tech
Trending

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 23 മുതല്‍

ഓണ്‍ലൈന്‍ വിപണിയുടെ ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 23 ന് ആരംഭിക്കുന്നു.ഹോം അപ്ലൈന്‍സ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് പോലുള്ളവയ്‌ക്കെല്ലാം വലിയ ഓഫറുകള്‍ നിരത്തുന്നുണ്ട്. കൂടാതെ ഇഎംഐ ഓഫറുകളിലും ഇവ സ്വന്തമാക്കാവുന്നതാണ്. ഇവയ്ക്ക് മുന്നോടിയായുള്ള കിക്ക് സ്റ്റാര്‍ട്ടര്‍ ഡീലുകള്‍ ആരംഭിച്ചു. സെയില്‍ തുടങ്ങുന്നതിന് മുമ്പേ നിങ്ങള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ കാര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്ത് 23 മുതല്‍ പര്‍ച്ചേസ് തുടങ്ങാം. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി എസ്ബിഐ കാര്‍ഡിന് നിബന്ധനകളോടെ അഡീഷണല്‍ ഡിസ്‌ക്കൗണ്ടും ലഭ്യമാണ്.വലിയ ഒരു തുക ഉടന്‍ എടുക്കാന്‍ ഇല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ ഇഎംഎയില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ അഡീഷണല്‍ എക്‌സ്‌ചേഞ്ച് ഓഫറില്‍ പഴയ ഉല്‍പ്പന്നങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് കുറച്ച് പണവും നല്‍കി കൂടുതല്‍ ലാഭിക്കാനാകുന്നതാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ആദ്യ പര്‍ച്ചേസിന് 10 ശതമാനം വരെ ക്യാഷ്ബാക്കും ലഭിച്ചേക്കാം. മാത്രമല്ല പ്രൈം ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ സെയിലില്‍ പങ്കെടുക്കാനാവുന്നതാണ്.

Related Articles

Back to top button