Tech
Trending

വാട്‌സാപ്പില്‍ പുത്തൻ ഇന്‍ കോള്‍- ഇന്റര്‍ഫേയ്‌സ് ഒരുങ്ങുന്നു

വാട്സാപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്റർഫെയ്സ് ഒരുങ്ങുന്നു. വാട്സാപ്പിന്റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡിലും പുതിയ ഇൻ കോൾ ഇന്റർഫെയ്സ് അവതരിപ്പിക്കും.നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ പുതിയ ഇൻ-കോൾ യൂസർ ഇന്റർഫെയ്സ് ലഭ്യമായിട്ടുള്ളൂ. വാട്സാപ്പ് ബീറ്റാ പ്രോഗ്രാമിലെ എല്ലാവർക്കും ഇത് ലഭിക്കില്ല. പരീക്ഷണത്തിലിരിക്കുന്ന ഈ പുതിയ മാറ്റം താമസിയാതെ എല്ലാവർക്കും ലഭിച്ചേക്കും.വാബീറ്റ ഇൻഫോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സ്ക്രീനിന് നടുക്കായി ചാര നിറത്തിലുള്ള ചതുരവും അതിന് താഴെയായി കൺട്രോൾ ബട്ടനുകളും നൽകുന്ന രീതിയാണ് പുതിയ യൂസർ ഇന്റർഫെയ്സിൽ ഉണ്ടാവുക. ഗ്രൂപ്പ് കോൾ ആവുമ്പോൾ ഈ ചതുരങ്ങളുടെ എണ്ണം വർധിക്കും.ചാരനിറത്തിലുള്ള ചതുരത്തിന് താഴെയായി ഒരു മ്യൂട്ട് ബട്ടൻ നൽകിയിട്ടുണ്ട്. കോൾ കട്ട് ചെയ്യാതെ ഗ്രൂപ്പ് കോളിലെ മറ്റുള്ളവരെ മ്യൂട്ട് ചെയ്യുന്നതിനു വേണ്ടിയാണിത്. അതേസമയം സ്വന്തം ശബ്ദം മ്യൂട്ട് ചെയ്യാനുള്ള മറ്റൊരു ബട്ടൻ വേറെയും നൽകിയിട്ടുണ്ട്.അതേസമയം, ഗ്രേ കാർഡിന് പകരം ആളുകൾക്ക് ഇഷ്ടമുള്ള കോൾ സ്ക്രീൻ ബാക്ക്ഗ്രൗണ്ടുകൾ സെറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഗ്രൂപ്പ് കോൾ ഇന്റർഫെയ്സിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ കോൺടാക്റ്റിനും പ്രത്യേകം ഗ്രേ കാർഡുകൾ ഇതിലുണ്ടാവും. ഈ കാർഡുകളിൽ കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രത്തിന് മുകളിലായി അവരുടെ പേരും കാണിക്കും. ഒപ്പം താഴെയായി ഒരു ഓഡിയോ വേവ് ഫോമും ഉണ്ടാവും.

Related Articles

Back to top button