Tech
Trending

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി 2022 ഏപ്രില്‍ ഇന്നുമുതൽ വിപണിയിൽ

വെയറബിള്‍ ഉപകരണ നിര്‍മാതാക്കളായ അമാസ്ഫിറ്റ് തങ്ങളുടെ ജനപ്രിയ ജിടിഎസ് 2 മിനി സ്മാര്‍ട് വാച്ചിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. നിരവധി മാറ്റങ്ങളോടെയാണ് അമാസ് ഫിറ്റ് ജിടിഎസ് മിനി 2022 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. 5999 രൂപയാണ് ഇതിന് വില.ഏപ്രില്‍ 11 മുതല്‍ ഫോണ്‍ വിപണിയിലെത്തും.ബ്രീസ് ബ്ലൂ, ഫ്‌ലേമിംഗോ പിങ്ക്, മെറ്റിയോര്‍ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക. സെപ്പ് ആപ്പ് ഉപയോഗിച്ച് വാച്ച് നിയന്ത്രിക്കാനാവും. എല്ലായ്പോഴും ഓണ്‍ ആയി നില്‍ക്കുന്ന 1.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ്, 80 വാച്ച് ഫെയ്‌സുകള്‍, 60 ല്‍ ഏറെ ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ പാറ്റേണുകള്‍, ചര്‍മ്മ സൗഹൃദമായ സിലിക്കോണ്‍ സ്ട്രാപ്പുകള്‍ എന്നിവ അമാസ്ഫിറ്റ് ജിടിഎസ് 2 മിനി 2022 ന്റെ സവിശേഷതകളാണ്.24 മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്, ബ്ലഡ് ഓക്‌സിജന്‍ സാചുറേഷന്‍ മെഷര്‍മെന്റ്, പിഎഐ ഹെല്‍ത്ത് അസസ്‌മെന്റ്, സ്ലീപ്പ് ക്വാളിറ്റി മോണിറ്ററിങ്, സ്‌ട്രെസ് ലെവല്‍ മോണിറ്ററിങ്, മെന്‍സ്ട്രല്‍ ട്രാക്കിങ് തുടങ്ങിയ സൗകര്യങ്ങളും വാച്ചില്‍ ലഭ്യമാണ്.ജിടിഎസ് മിനിയുടെ പുതിയ പതിപ്പിന് 19.5 ഗ്രാം ഭാരവും 8.95 എംഎം കനവുമുണ്ട്. 68 ബില്‍റ്റ് ഇന്‍ സ്‌പോര്‍ട്‌സ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. 5എടിഎം വാട്ടര്‍ റെസിസ്റ്റന്‍സുള്ളതിനാല്‍ മഴയത്തും നീന്തല്‍ കുളങ്ങളിലും ഇത് ധരിക്കാന്‍ സാധിക്കും.ഇതിലെ ഓണ്‍ലൈന്‍ വോയ്‌സ് സിസ്റ്റം ഉപയോഗിച്ച് വിവരങ്ങള്‍ തിരയാനും, ഷോപ്പിങ് ലിസ്റ്റുകള്‍ നിര്‍മിക്കാനും, അലാറം, റിമൈന്ററുകള്‍, ടൈമറുകള്‍ എന്നിവ സെറ്റ് ചെയ്യാനും സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും.450 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കും. 220 എംഎഎച്ചാണ് ബാറ്ററി. ഉപയോഗത്തിന് അനുസരിച്ച് ഏഴ് മുതല്‍ 14 ദിവസം വരെ ചാര്‍ജ് കിട്ടും. ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ ചാര്‍ജ് പെട്ടെന്ന് തീരുന്നതിന് ഇടയാക്കും.

Related Articles

Back to top button