Tech
Trending

ഓഹരി ഇടപാടുകൾക്കും മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്കും വാട്സ്ആപ്പ് ചാനലുമായി ജിയോജിത്

ഓഹരി ഇടപാടുകൾ,മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾ എന്നിവ വാട്സാപ്പിലൂടെ സാധ്യമാക്കിരിക്കുകയാണ് രാജ്യത്തെ പ്രമുഖ നിക്ഷേപക സേവനദാതാക്കളായ ജിയോജിത്. ജിയോജിത് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് ചാനൽ വഴി ഇടപാടുകാർക്ക് ഇനി വീട്ടിലിരുന്ന് ഇടപാടുകൾ നടത്താം.
മികച്ച ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാട്സ്ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി രജിസ്ട്രേഡ് മൊബൈൽ നമ്പറുകളിൽ നിന്ന് ഡീലർമാരുമായി നേരിട്ട് ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ സവിശേഷത. വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെയുള്ള ഇടപാടുകളും ആശയവിനിമയങ്ങളും നിയമപരമായി അംഗീകൃതമാണ്.


രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും+919995500044 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ ഇടപാടുകാർക്ക് ചാനൽ ലഭ്യമായിതുടങ്ങും. വിജയകരമായ വെരിഫിക്കേഷന് ശേഷം ഇടപാടുകാർക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യുവാനും സെൽഫ് സർവീസിനും സ്റ്റേറ്റ്മെന്റുകളും റിപ്പോർട്ടുകളും കാണാനും കഴിയും. ആധികാരികത ഉറപ്പു വരുത്തി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്സ്ആപ്പ് ചാനലിലെ സെൽഫ് സർവീസ് സൗകര്യത്തിലൂടെ സാധിക്കും. ഏറ്റവും നൂതനമായ വാട്സ്ആപ്പ് ചാനലിലൂടെ ട്രേഡിങ് നടത്തുന്നതിനും പണമിടപാടുകൾ പരിശോധിക്കുന്നതിനും മറ്റൊരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റൽ ഓഫീസർ ജോൺസൺ ജോർജ് പറഞ്ഞു.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ, എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഈ സമയത്ത് മറ്റു തടസ്സങ്ങളില്ലാതെ ഇടപാടുകാരും ഡീലർമാരും തമ്മിൽ നിരന്തരം ബന്ധപ്പെടാൻ സാഹചര്യം ഉണ്ടാക്കുക എന്നതാണ് വാട്സ്ആപ്പ് ചാനലിന്റെ ലക്ഷ്യം.
ഇടപാടുകാർക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിത്തിൽനിന്നുള്ള റിസർച്ച് ഡാറ്റയെ കുറിച്ച് മനസ്സിലാക്കാനും കഴിയും. ഇതു കൂടാതെ രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ വാട്സ്ആപ്പ് ചാനലിൽ ചേർക്കാനും ഇടപാടുകാർക്ക് സാധ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button