Big B
Trending

ഒരു കുട്ടിക്ക് ഒരു ടീച്ചർ, ഇംഗ്ലീഷ് പഠനം ഇനി ഈസി ആകും

മലയാളികൾ എക്കാലത്തും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുമ്പോൾ എഴുത്തിലും വായനയിലുമുള്ള അത്രതന്നെ ആത്മവിശ്വാസം സംസാരിക്കുമ്പോൾ മിക്ക ആളുകൾക്കും ഉണ്ടാവാറില്ല. ഇതിനൊരു വേറിട്ട പരിഹാരവുമായി വന്നിരിക്കുകയാണ് ALISONS ACADEMY . ഒരുപാട് ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ALISONS ACADEMY യെ മറ്റു ഓൺലൈൻ സ്ഥാപനങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത് ALISONS ലെ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന പഠന രീതിയാണ്.കേരളത്തിൽ തന്നെ ആദ്യമായി ONE ON ONE ലൈവ് കമ്മ്യൂണിക്കേഷൻ ക്ലാസ്സ് എന്ന ആശയം മുന്നോട്ട് വെച്ചത് ആലിസൺസ് അക്കാദമിയാണ്.

ഇംഗ്ലീഷ് ക്ലാസ്സുകളിൽ ചേരുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഒരു ഘടകം നമ്മൾ സംസാരിക്കുമ്പോൾ വരുന്ന തെറ്റ് കുറ്റങ്ങൾ കൂടെയുള്ള എല്ലാവരും കേൾക്കും എന്നതാണ്. മറ്റുള്ളവർക്കിടയിൽ ഇത്തരത്തിൽ അപഹാസ്യരാവുന്നത് സംസാരിക്കാനുള്ള ആത്മവിശ്വാസത്തെ തളർത്തുന്നു. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആലിസൺസിന്റെ ആശയം. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രീതിയിലാവുമ്പോൾ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോവാൻ സാധിക്കുന്നു. സംസാരിച്ച് പഠിക്കുമ്പോൾ ഉള്ള തെറ്റുകളും മറ്റും പരിശീലകർ മാത്രമേ കേൾക്കുന്നുള്ളു. ഇത് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തി നൽകുന്നു.

ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്നതിൽ എടുത്ത് പറയേണ്ട ഒരു കാര്യം ലെവൽ മനസ്സിലാക്കി സിലബസ് ക്രമീകരിച്ച് പഠിപ്പിക്കുന്നു എന്നതാണ്.വിദ്യാർത്ഥികളെ അടുത്തറിഞ്ഞു അവരുടെ ലെവൽ മനസ്സിലാക്കാൻ ടീച്ചേഴ്സിന് സാധിക്കുന്നു. കൂടാതെ രാവിലെ 6 മുതൽ രാത്രി 12 വരെയുള്ള സൗകര്യപ്രദമായ ഏതു സമയത്തും പഠനത്തിനായ് വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.

വിദേശ ജോലി ,ജോലിയിൽ പ്രൊമോഷൻ സ്വപ്നം എന്തുമാവട്ടെ. ഇംഗ്ലീഷ് നിങ്ങൾക്കൊരു തടസ്സമാവില്ല. ആലിസൺസിനൊപ്പം ഇനി ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം.

For Details & Registration

Call: 9037888608

www.alisonsglobal.com

Related Articles

Back to top button