
ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക് മായുടെ ആസ്തിയിൽ 1100 ഓളം ഡോളറാണ് നഷ്ടമുണ്ടായത്. ഒപ്പം കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വളരാൻ ജാക് മായ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ആസ്തി 50.9 ബില്യൺ ഡോളറായി കുറയുകയും ചെയ്തു. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരത്തിൽ കുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധനയുണ്ടായതോടെ കമ്പനിയുടെ ഓഹരികളെ അത് കാര്യമായി തന്നെ ബാധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ നൂറുകണക്കിന് ബില്യൺ ഡോറുകളുടെ നഷ്ടമാണുണ്ടായത്. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദ്ദേശവും ആൻറിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാരെ വെട്ടിലാക്കുകയാണ്.