Big B
Trending

വാണിജ്യ സിലിണ്ടറിന് 266 രൂപ വർധിപ്പിച്ചു

പതിവു തെറ്റിയില്ല ഒന്നാം തീയതി തന്നെ എൽ.പി.ജി. വില ഉയർത്തി എണ്ണക്കമ്പനികൾ.വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചിട്ടില്ല. ഡൽഹിയിൽ 2000.5 മുംബൈയിൽ 1950 കൊൽക്കത്തയിൽ 2073.50, ചെന്നൈയിൽ 2133 എന്നിങ്ങനെയാണ് പുതിയ വില.കോവിഡ് നിയന്ത്രണങ്ങളിൽ നിന്നു പുറത്തെത്തുന്ന വാണിജ്യ മേഖലയെ സംബന്ധിച്ചു വില വർധന കടുത്ത പ്രഹരമാണ്. സിലിണ്ടർ വില വർധിച്ചതോടെ റെസ്‌റ്റോറന്റ്, ഹോട്ടൽ ഭക്ഷണങ്ങൾക്ക് അടക്കം വില വർധിക്കുമെന്നു കാര്യത്തിൽ സംശയം വേണ്ട. ചുരുക്കി പറഞ്ഞാൽ ജീവിതച്ചെലവ് ഇനിയും ഉയരും.കഴിഞ്ഞ മാസമാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വർധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

Related Articles

Back to top button