Big B
Trending

സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും ഹൈപ്പർലോക്കലിലേക്ക് മാറുന്നു

പിൻവലിഞ്ഞ ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുന്നതിനും ആപ്ലിക്കേഷൻ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമായി ഫുഡ് ടെക് യൂണികോൺ സ്വിഗ്ഗി അവരുടെ സേവനങ്ങൾ ഹൈപ്പർലോക്കൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പെടെയുള്ള ഇ-കോമേഴ്സ് സ്ഥാപനങ്ങളും ഈ പാതയിലേക്ക് തിരിഞ്ഞിരുന്നു.
ഈ വർഷമാദ്യം പലചരക്ക് വിതരണത്തിലേക്ക് പ്രവേശിച്ച സ്വിഗ്ഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ ജൂൺ മാസത്തോടെ അതിൻറെ ഹൈപ്പർലോക്കൽ സേവനങ്ങൾ കുറയ്ക്കുകയും പ്രധാന ഭക്ഷ്യ വിതരണ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഏതാനും സംസ്ഥാനങ്ങളിൽ മദ്യ വിതരണം നടത്തുന്നത് തുടരുന്നുണ്ട്.

കഴിഞ്ഞ നാലു മാസത്തിനുള്ളിൽ സ്വിഗ്ഗി അതിന്റെ 45 മിനിറ്റ് പലചരക്ക് വിതരണ സേവനമായ ഇൻസ്റ്റാളാർട്ട് ബാംഗ്ലൂരിലും ഗുരുഗ്രാമിലും ആരംഭിച്ചിരുന്നു. ഒപ്പം കേരളത്തിലേയും പശ്ചിമബംഗാളിലെയും വിദ്യാർഥികൾക്ക് അക്കാദമിക് പുസ്തകങ്ങൾ നൽകുന്നതിന് പുസ്തകശാലകളുമായി സഖ്യമുണ്ടാക്കുകയും രുചികരമായ പലചരക്ക് സാധനങ്ങൾ, മാംസ വിതരണം, വളർത്തുമൃഗങ്ങളുടെ ഭക്ഷണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓൺലൈൻ സ്റ്റോറുകളുമാരംഭിച്ചിരുന്നു.
ഹൈപ്പർലോക്കൽ മാർക്കറ്റിങ്ങിൽ പ്രധാനികളാകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ സാധിക്കുമെന്നും സ്വിഗ്ഗി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിവേക് സുന്ദർ പറഞ്ഞു.

Related Articles

Back to top button