Startup

ആകാശ് കോച്ചിംഗ് ശൃംഖല ഇനി ബൈജൂസിന് സ്വന്തം

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ പരിശീലകരായ ആകാശ് എജുക്കേഷനൽ സർവീസസിനെ രാജ്യത്തെ ഏറ്റവും വലിയ എജ്യു-ടെക്ക് സംരംഭമായ ബൈജുസ് ഏറ്റെടുക്കുന്നു. മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസുമായുള്ള 7,300 കോടി രൂപയുടെ ഈ ഇടപാട് രണ്ടോ മൂന്നോ മാസത്തിനകം പൂർത്തിയാക്കുമെന്നാണ് സൂചന.


രാജ്യത്ത് ഏകദേശം ഇരുന്നൂറിലധികം കേന്ദ്രങ്ങളുള്ള ആകാശിന്റെ ഉടമകളായ ചൗധരി ഗ്രൂപ്പ് പൂർണ്ണമായും പിൻവാങ്ങിയ ശേഷം ഇവരുടെ പങ്കാളികളായ ബ്ലാക്ക്സ്റ്റോൺ 37.5 ശതമാനം ഓഹരി ബൈജുസിൽ നിക്ഷേപിക്കും വിധത്തിലാണ് ചർച്ചകൾ നടത്തിയിരിക്കുന്നത്. ഓഫ്‌ലൈൻ കോച്ചിംഗ് രംഗത്തേക്കും സാന്നിധ്യം ഉറപ്പാക്കാൻ ഈ ഇടപാടിലൂടെ ബൈജൂസിന് സാധിക്കും. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏകദേശം 2246 കോടി രൂപ മുടക്കി ബൈജൂസ് കഴിഞ്ഞ ഓഗസ്റ്റിൽ സ്വന്തമാക്കിയിരുന്നു. ഈയിടെ 1200 കോടി ഡോളർ മൂല്യം കൽപ്പിച്ച ബൈജൂസിന് കോവിഡ് ലോക്ക്ഡൗൺ കാലത്ത് വൻതോതിൽ ഡിമാൻഡ് വർധിച്ചിരുന്നു.

Related Articles

Back to top button