ജിയോയെ പ്രതിരോധിക്കാൻ പുത്തൻ ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ എക്സ്ട്രീം ഫൈബർ

റിലയൻസ് ജിയോയുടെ സമീപകാല ലോഞ്ചുകളെ പ്രതിരോധിക്കാൻ എയർടെൽ എക്സ്ട്രീം ഫൈബർ പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു.1 ജിബിപിഎസ് വരെ വേഗത വാഗ്ദാനം ചെയ്യുന്ന 5 ബ്രോഡ്ബാൻഡ് പ്ലാനുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
3999 രൂപ വിലമതിക്കുന്ന എയർടെൽ എക്സ്ട്രീം ബോക്സും പുതിയ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുതിയ പാക്കുകൾ ഡിസ്നി + ഹോട്ട് സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, ZEE5 എന്നിവയ്ക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ പ്ലാനുകളിലും പരിധിയില്ലാത്ത കോളുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. എയർടെൽ എക്സ്ട്രീം ബണ്ടിൽ സെപ്റ്റംബർ 7 മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.
അടിസ്ഥാന പ്ലാനായ 499 രൂപയിൽ ആരംഭിക്കുന്ന പ്ലാനിൽ 40 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 799 രൂപയിലാരംഭിക്കുന്ന പ്ലാനിൽ 100 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. മുൻപത്തെ രണ്ടു പ്ലാനുകൾക്കു സമാനമായി 999 രൂപ പ്ലാനിൽ 200 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ മൂന്ന് പ്ലാനുകളിലും ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ,ZEE5 എന്നിവയുടെ കോപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നുണ്ട്.

മറ്റു മൂന്നു പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി 1499 രൂപ പ്ലാനിൽ 300 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ യോടൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ,ZEE5 എന്നിവയിൽനിന്നുള്ള ഒടിടി സേവനങ്ങളും ലഭ്യമാവും. മറ്റു പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവേറിയ ഓപ്ഷനായ 3999 രൂപ പ്ലാനിൽ 1 ജിപിഎസ് വേഗതയിലുള്ള പരിധിയില്ലാത്ത ഡാറ്റയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ഒടിടി സേവനങ്ങളും ഈ പ്ലാൻ ഉൾപ്പെടുന്നു.