
ഭാരതി എയർടെലിന്റെ ഡിടിഎച്ച് വിഭാഗമായ എയർടെൽ ഡിജിറ്റൽ ടിവിയും പ്രമുഖ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമായ വേദാന്തവും ചേർന്ന് ഇനി ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികൾക്കായി മികച്ച നിലവാരത്തിലുള്ള ക്ലാസുകൾ എയർടെലിലൂടെ ലഭ്യമാക്കും. ആറാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയും 11,12 ക്ലാസ്സുകളിലെയും കുട്ടികൾക്കും മാത്സ്, സയൻസ് വിഷയങ്ങളിൽ ക്ലാസ്സുകളായിരിക്കും ഇതിലൂടെ ലഭ്യമാക്കുക.

ഇരു കമ്പനികളുടെയും സഹകരണത്തിന്റെ ഭാഗമായി 2 ഡിടിഎച്ച് ചാനലുകളിൽ വേദാന്തുമാസ്റ്റർ ക്ലാസുകൾ ഒരു ദിവസത്തേക്ക് 4 രൂപ നിരക്കിൽ 17 എംഎൻ എയർടെൽ ഡിജിറ്റൽ ടിവി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരിക്കും ക്ലാസുകൾ. ഒപ്പം സാധ്യമായ പ്രാദേശികഭാഷകളിൽ ഉള്ളടക്കങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഇരുകമ്പനികളും നടത്തുന്നുണ്ട്.ഐഐടി,എയിംസ് എന്നിവിടങ്ങളിൽ മികവ് തെളിയിച്ച ബിരുദധാരികളായിരിക്കും ക്ലാസുകൾ നയിക്കുക. മെട്രോകളിലും മറ്റു പ്രധാന നഗരങ്ങളിലും തൽസമയ ഓൺലൈൻ പഠനത്തിന് മികച്ച അംഗീകാരം നേടി കഴിഞ്ഞ വേദാന്തുവിൻറെ അടുത്ത ദൗത്യം തങ്ങളുടെ മികച്ച ഉള്ളടക്കങ്ങളും അധ്യാപകരെയും ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാർഥികളിലേക്കും എത്തിക്കുക എന്നതാണെന്നും മികച്ച വിദ്യാഭ്യാസമെത്തിക്കുക വഴി ഒരു ബ്രാൻഡ് എന്ന നിലയിൽ വലിയ നേട്ടമാണ് കൈവരിക്കാൻ പോകുന്നതെന്നും എയർടെൽ ഡിടിഎച്ചുമായുള്ള സഹകരണം ഇതിലേക്കുള്ള ചുവടുവയ്പ്പാണെന്നും വേദാന്തു സഹ സ്ഥാപകനും സിഇഒയുമായ വംസി കൃഷ്ണ പറഞ്ഞു.