
ഈ ഉത്സവകാലത്ത് പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പുതിയ 4ജി ഫോണുകൾ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുത്തൻ മൊബൈൽ ഫോണിനായി മൊബൈൽ കണക്ഷൻ 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന എയർടെൽ ഉപഭോക്താക്കൾക്ക് പുത്തൻ ഓഫറുകൾ ലഭിക്കും.

കമ്പനി പ്രഖ്യാപിച്ച പുത്തൻ ഓഫർ പ്രകാരം ഉപഭോക്താവിന്റെ അടുത്ത അഞ്ച് പ്രതിമാസ റീചാർജുകൾക്കൊപ്പം 50 ജിബി ഡാറ്റ കമ്പനി നൽകും. 219 രൂപയുടേയും 249 രൂപയുടെയും പ്രതിമാസ റീചാർജുകൾക്കൊപ്പമായിരിക്കും ഈ സൗജന്യ ഡാറ്റാ സേവനം ലഭിക്കുക.