Tech
Trending

ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്യാം

സാധാരണഗതിയിൽ നാം ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്താൽ നമ്മുടെ സെർച്ച് ഹിസ്റ്ററി ഗൂഗിൾ സൂക്ഷിക്കും. എന്നാൽ ചിലപ്പോഴൊക്കെ ഗൂഗിൾ കുറിച്ച് വയ്ക്കാത്ത രീതിയിൽ സെർച്ച് സംവിധാനം ഉപയോഗപ്പെടുത്തണം എന്ന് നാം ആഗ്രഹിക്കാറുണ്ട്.ഇത്തരം സാഹചര്യങ്ങളിൽ ‘ഇൻകോഗ്നിറ്റോ മോഡ്’ ആണ് തിരഞ്ഞെടുക്കുക. ഇൻകോഗ്നിറ്റോ മോഡ് ആണെങ്കിലും 100 ശതമാനം ട്രാക്ക് ചെയ്യപ്പെടാത്ത സെർച്ച് രീതിയല്ല അത് എന്നതാണ് സത്യം.അതെ സമയം ഗൂഗിൾ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക എന്നതാണ് ഏറ്റവും നല്ലത്. ഈ പ്രവർത്തി എളുപ്പമാക്കും വിധം ക്വിക്ക് ഡിലീറ്റ് എന്ന ഒരു ഓപ്ഷൻ ഗൂഗിൾ അവതരിപ്പിച്ചു.


ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോർണിയയിലെ മൗൺടൺ വ്യൂയിൽ നിന്നും നടന്ന ഗൂഗിൾ ഐ/ഓ (Google I/O) ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് ക്വിക്ക് ഡിലീറ്റ് ഫീച്ചർ അവതരിപ്പിച്ചത്. ആൻഡ്രോയിഡ് 12 ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ അവസാന 15 മിനിറ്റ് നേരം ഗൂഗിളിൽ നിങ്ങൾ സെർച്ച് ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങൾ ഒറ്റ ക്ലിക്കിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ് നൽകുന്നത്.ലോഗിൻ ഇൻ ചെയ്തിട്ടുള്ള ഗൂഗിൾ സെർച്ച് പേജിൽ മുകളിൽ ഭാഗത്തായുള്ള അക്കൗണ്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ തുറന്നു വരുന്ന ഡ്രോപ്പ് ഡൗൺ ബോക്‌സിൽ സെർച്ച് ഹിസ്റ്ററിയ്ക്ക് താഴെയായി ഡിലീറ്റ് ലാസ്റ്റ് 15 മിൻസ് (Delete last 15 mins) എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്താൽ മാത്രം മതി. കഴിഞ്ഞ 15 മിനിറ്റ് നേരത്തെ സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ആവും.

Related Articles

Back to top button