Expert Zone
Trending

ഫോറൻസിക് അനലിസ്റ്റ്കൾക്ക് ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമാവുന്ന തെങ്ങനെ

പല സിനിമകളിലും ടെലിവിഷൻ ഷോകളിലും ഫോറൻസിക് അനലിസ്റ്റുകൾ നഷ്ടപ്പെട്ട ഡാറ്റാ എക്സ്ട്രാക്ട് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഈ നടപടികൾ യഥാർത്ഥത്തിൽ സാധ്യമാണോ? ഡിലീറ്റ് ചെയ്ത ഫോട്ടോകൾ, ടെക്സ്റ്റുകൾ, ഫയലുകൾ എന്നിവ ഒരു ഫോണിൽ നിന്ന് വീണ്ടെടുക്കാൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾ നമ്മുടെയുള്ളിൽ ഉയരാറുണ്ട്. ഒരു ഫോറൻസിക് അനലിസ്റ്റ് ഫോണിനകത്ത് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് നോക്കാം.

എന്തുകൊണ്ട് ഫോറൻസിക് അനലിസ്റ്റുകൾ മൊബൈൽ പരിശോധന നടത്തുന്നു

ഒരു കേസിൽ ഫോണിലെ ഡാറ്റകൾ നിർണായകമാകുമ്പോഴാണ് ഫോൺ പരിശോധന നടത്താറുള്ളത്. മുൻപ് പല കേസുകളും ഇരയുടെയോ കുറ്റവാളിയുടെയോ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ മുഖേന തെളിയിക്കപ്പെട്ടിട്ടുണ്ട്. കുറ്റം തെളിയിക്കാൻ പലതരത്തിലുള്ള വിവരങ്ങൾ പോലീസിനെ സഹായിക്കാറുണ്ട്. അത്തരത്തിൽ പല വിവരങ്ങളും ഫോണിൽ നിന്ന് ലഭ്യമാകും. ഇരക്ക് പ്രതികരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലോ അല്ലെങ്കിൽ അവരെ കാണാതാകുന്ന സാഹചര്യങ്ങളിലോ ഇരയുടെ ഫോണിൽനിന്ന് പോലീസിന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കാറുണ്ട്.

ഡാറ്റാ അക്വിസിഷന് വ്യത്യസ്ത രീതികൾ

ഫോറൻസിക് അനലിസ്റ്റുകൾ വ്യത്യസ്ത തരത്തിൽ ഡാറ്റ അക്വിസിഷൻ നടപടികൾ നടത്താറുണ്ട്. അതിൽ ഏറ്റവും ലളിതമായ മാർഗം ‘മാനുവൽ അക്വിസിഷനാണ്’. പക്ഷേ ഈ മാർഗത്തിലൂടെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമാകില്ല. അതുകൊണ്ടുതന്നെ വിലപ്പെട്ട വിവരങ്ങളൊന്നും ഈ മാർഗത്തിൽ ലഭിക്കില്ല.
ഫോറൻസിക് അനലിസ്റ്റുകൾ നടത്താറുള്ള മറ്റൊരു രീതി ‘ലോജിക്കൽ അക്വിസിഷനാണ്’. മാനുവൽ അക്വിസിഷനുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നു. ഇതിലൂടെ ഫോണിൽനിന്ന് പി സി യിലേക്ക് മാറ്റപ്പെട്ട വിവരങ്ങൾ ലഭ്യമാവും. പക്ഷേ ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങൾ ഈ രീതിയിലും വീണ്ടെടുക്കാൻ സാധിക്കില്ല.
മൂന്നാമത്തെ രീതി ഫയൽ സിസ്റ്റം ആക്ടിവേഷനാണ്. ഈ രീതിയിലൂടെ അന്വേഷകന് ഫയൽ സിസ്റ്റത്തിലെ എല്ലാ ഫയലുകളും ആക്സസ് ചെയ്യാൻ സാധിക്കുന്നു. ഇത്തരം ഫയലുകളിൽ ഹൈഡ് ചെയ്യപ്പെട്ടവയും റൂട്ട് ചെയ്യപ്പെട്ടവയും ഉൾപ്പെടുന്നു. ഈ മാർഗത്തിലും ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ ലഭ്യമാവില്ല.
അവസാനമായി ഫിസിക്കൽ അക്വിസിഷൻ നടത്തുന്നു. മറ്റു മാർഗ്ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള മാർഗ്ഗമാണിത്. ഇതിലൂടെ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ അടക്കം വീണ്ടെടുക്കുവാൻ സാധിക്കും

ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ എങ്ങനെ വീണ്ടെടുക്കാം

നമ്മുടെ ഫോണുകളിൽ നിന്ന് എന്തെങ്കിലും ഡിലീറ്റ് ചെയ്യുമ്പോൾ അത് തൽക്ഷണം അപ്രത്യക്ഷമാകുന്നില്ല. അതായത് മൊബൈലിലെ ഫ്ലാഷ് മെമ്മറി പുതിയ ഏതെങ്കിലുമൊരിടം തുറക്കുന്നതുവരെ ഇത്തരം ഫയലുകൾ ഇല്ലാതാകില്ല. അത് കേവലം ഡീൻഡെക്സ് ചെയ്യപ്പെടുന്നു. അതായത് അത് താൽക്കാലികമായി മറയപെടുകയാണ് ചെയ്യുന്നത്. പക്ഷേ ഫോണിൽ എവിടെയെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഡാറ്റ മറ്റൊരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരിച്ചെടുക്കാം. പക്ഷേ ഇത് തിരിച്ചറിയുന്നതും ഡീകോഡ് ചെയ്യുന്നതും പലപ്പോഴും എളുപ്പമല്ല. എന്നാൽ ഫോറൻസിക് അനലിസ്റ്റുകൾക്ക് ഈ പ്രക്രിയയെ സഹായിക്കുന്ന ശക്തമായ ഉപകരണങ്ങളുണ്ട്.

ഏതുതരം ഫയലുകളാണ് വീണ്ടെടുക്കുവാൻ കഴിയുക

വീണ്ടെടുക്കുവാൻ കഴിയുന്ന ഫയലുകൾ ഫോറൻസിക് അനലിസ്റ്റുകൾ ഉപയോഗിക്കുന്ന ഉപകരണത്തെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും വീണ്ടെടുക്കുവാൻ കഴിയുന്ന ചില അടിസ്ഥാന ഫയലുകളുണ്ട്.

ടെക്സ്റ്റ് മെസ്സേജുകൾ , ഐമെസ്സേജുകൾ
കോൾ ഹിസ്റ്ററി
ഇമെയിലുകൾ
നോട്ട്സ്
കോൺടാക്റ്റുകൾ
കലണ്ടർ ഇവൻറുകൾ
ഇമേജുകൾ, വീഡിയോകൾ

ഇവ കൂടാതെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷകന് അവയും കണ്ടെത്താൻ സാധിക്കും.

എൻക്രിപ്റ്റ്

ഫോറൻസിക് അന്വേഷണങ്ങളിൽ മൊബൈൽ ഫോൺ എൻക്രിപ്ഷൻ ഒരു വലിയ പ്രശ്നമാണ്. മൊബൈൽഫോൺ ഉടമ ഒരു സുരക്ഷിത എൻക്രിപ്റ്റ് ഉപയോഗിക്കുകയും ആ എൻക്രിപ്റ്റ് കീ ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോൾ ഡാറ്റാ വീണ്ടെടുക്കൽ പ്രയാസകരമോ അസാധ്യമോ ആകും. എങ്കിലും എൻക്രിപ്റ്റുകൾ മറികടക്കാൻ ചില വഴികൾ ഉപയോഗിക്കാറുണ്ട്.

നമ്മുടെ ഡാറ്റകൾ സുരക്ഷിതമായി സൂക്ഷിക്കാം

എൻക്രിപ്റ്റ് രീതികൾ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കി അതിനുശേഷവും നമ്മുടെ ഡാറ്റ
സ്വകാര്യമായി സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നമുക്ക് കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button