Tech
Trending

ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് അവതരിപ്പിച്ച് എയർടെൽ

ടെലികോം സേവന ദാതാക്കളായ എയർടെൽ വൈ-ഫൈ അധിഷ്ഠിത ആധുനിക ക്യാമറകളുടെ ശ്രേണി ഉൾപ്പെടുന്ന എളുപ്പത്തിൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന, എൻഡ്-ടു-എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് അവതരിപ്പിച്ചു. മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ 40 നഗരങ്ങളിൽ എക്സ് സേഫ് (Xsafe) ഇപ്പോൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് https://www.airtel.in/xsafe/ സന്ദർശിച്ച് അല്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്പിൽ ലോഗിൻ ചെയ്ത് എക്സ് സേഫ് ഉപകരണങ്ങൾ ബുക്ക് ചെയ്യാം.വീടുകളിൽ നിന്നും അകലെയായിരിക്കുന്ന ഉപഭോക്താക്കളെ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ വീടുകളെ നിരീക്ഷിക്കാൻ സഹായിക്കുന്ന സേവനമാണ് എക്സ് സേഫ്.അത്യാധുനിക ക്യാമറകൾ കൂടാതെ, ഓരോ ഉപഭോക്താവിനും എയർടെലിന്റെ വിദഗ്ധരിൽ ഒരാളിൽ നിന്ന് സൗജന്യ കൺസൾട്ടേഷൻ ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർടെൽ എക്സ് സേഫ് ആപ്പും എയർടെൽ ഇൻസ്റ്റാളേഷനും വിൽപനാനന്തര സേവനങ്ങളും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു.360-ഡിഗ്രി കാഴ്ച നൽകുന്നതും മോഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉള്ളതുമായ ആധുനിക ക്യാമറകൾ ചലനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തിയാൽ ആപ് തത്സമയ അലേർട്ടുകൾ നൽകും. സ്റ്റിക്കി ക്യാമിന് 2,499 രൂപയാണ് വില. 360 ഡിഗ്രി ക്യാമിന് 2999 രൂപ, ആക്റ്റീവ് ഡിഫൻസ് ക്യാമിന് 4,499 രൂപയുമാണ് വില.

Related Articles

Back to top button