Tech
Trending

ഹൈദരാബാദിൽ വിജയകരമായി 5ജി പരീക്ഷിച്ച് എയർടെൽ

രാജ്യത്ത് ആദ്യമായി 5ജി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ. ഹൈദരാബാദ് നഗരത്തിലാണ് കമ്പനി 5ജി പരീക്ഷണം നടത്തിയത്. ആവശ്യമായ സ്പെക്ട്രവും സർക്കാർ അനുമതിയും ലഭിക്കുന്നതോടെ 5ജി നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.


എൻഎസ്എ നെറ്റ്വർക്ക് സാങ്കേതികവിദ്യയിലൂടെ എയർടെലിന്റെ നിലവിലുള്ള 1,800 മെഗാഹെട്സ് ബാൻഡിലെ ലിബറലൈസ്ഡ് സ്പെക്ട്രം ഉപയോഗിച്ചാണ് 5ജി പരീക്ഷണം നടത്തിയത്. ഇതേ സ്പെക്ട്രം ബ്ലോക്കിൽ തന്നെ യാതൊരു തടസ്സവുമില്ലാതെ 4ജിയും 5ജിയും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.5ജി ഫോണിൽ ഹൈദരാബാദ് നഗരത്തിൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒരു മുഴുവൻ സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിച്ചുവെന്ന് എയർടെൽ പറഞ്ഞു. നിലവിലുള്ള സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ പത്തിരട്ടി വേഗത്തിലും പത്തിരട്ടി ലേറ്റൻസിയിലും നൂറിരട്ടി ക്ഷമതയിലും സേവനം നൽകാൻ തങ്ങളുടെ 5ജി നെറ്റ്‌വർക്കിന് സാധിക്കുമെന്നും എയർടെൽ പറഞ്ഞു. എയർടെലിനു പിന്നാലെ ഈ വർഷം തന്നെ രാജ്യത്ത് 5ജി നെറ്റ്വർക്ക് ആരംഭിക്കുമെന്ന് ജിയോയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button