Tech

7 സീരീസിലൂടെ ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 875 ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് റിയൽമി

ലോകത്തിൽ ആദ്യമായി സ്നാപ്ഡ്രാഗൺ 875 ചിപ്സെറ്റുമായാണ് റിയൽമിയുടെ 7 സീരീസെത്താൻ പോകുന്നത്. തങ്ങൾ ഇതിനകംതന്നെ റിയൽമി 7, റിയൽമി 7 പ്രോ,റിയൽമി 7 ഐ തുടങ്ങിയവയുടെ നിർമാണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കമ്പനി പറഞ്ഞു. എന്നാൽ സീരീസിലെ കൂടുതൽ മോഡലുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.


റിയൽമിയുടെ 7 പ്രോ+ അടുത്ത വർഷമാദ്യം വിപണിയിലെത്തും. ഈ ഫോണിൽ സ്നാപ്ഡ്രാഗൺ 875 ചിപ്പാകും ഉൾപ്പെടുത്തുക. കൂടാതെ അസ്യൂസുമായി സഹകരിച്ച് ക്വാൽകോം പ്രവർത്തിക്കുന്ന മറ്റൊരു ഗെയിമിങ് ഫോണിലും സ്നാപ്ഡ്രാഗൺ 875 ചിപ്പ് ഉൾപ്പെടുത്തും. ഇതിനുപുറമെ വരാനിരിക്കുന്ന റിയൽമിയുടെ 7 പ്രോ+ ലൂടെ 125 വാട്ട് അൾട്രാഡാർട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും അവതരിപ്പിക്കും.ഈ സ്മാർട്ട് ഫോണിൽ പഞ്ച് ഹോൾ ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ ഇതിന് 5ജി കണക്ടിവിറ്റിയുമുണ്ടാകും.
റിയൽമിക്കുപ്പുറമെ ക്വാൽകോമിൻറെ വരാനിരിക്കുന്ന മുൻനിര പ്രൊസസർ നിരവധി ഉപകരണങ്ങളിൽ ഫീച്ചർ ചെയ്യും. അവയിൽ ആദ്യത്തേത് അവരുടെ പ്രീമിയം റേഞ്ച് ഉപകരണങ്ങളായ ഷവോമി, വൺപ്ലസ്, ഓപ്പോ എന്നിവയായിരിക്കും.

Related Articles

Back to top button