
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികൾ അടുത്തവർഷം മാർച്ചോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വാങ്ങാൻ തയ്യാറായവരുടെ വിശദാംശങ്ങൾ ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കും.

എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച് ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ തിരക്ക് കൂട്ടാൻ ആവില്ലെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ടാറ്റാ സൺസ്, എയർ ഇന്ത്യയിലെ 200 ജീവനക്കാരുടെ സംഘം എന്നിവർ കമ്പനി ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ പതിനാലാം തീയതിയായിരുന്നു എയർ ഇന്ത്യ വാങ്ങാൻ താല്പര്യമുള്ളവർ അക്കാര്യം അറിയിക്കേണ്ട അവസാന തീയതി. യുഎസ് ആസ്ഥാനമായുള്ള ഇൻറർ ആപ്സ് കമ്പനിയും എയർ ഇന്ത്യ വാങ്ങാനുള്ള താൽപര്യം അറിയിച്ചിട്ടുണ്ട്. എയർ ഏഷ്യ ഇന്ത്യയുടെ പേരിലാണ് ടാറ്റാ സൺസ് താൽപര്യപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിമാന സർവീസ് നടത്തുന്ന എയർ ഏഷ്യയിൽ 51 ശതമാനം ഓഹരി ടാറ്റാ ഗ്രൂപ്പിന്റേതാണ്.