
കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. ഡ്രൈവർ ഉൾപ്പെടെയുള്ള മുൻസീറ്റ് യാത്രക്കാർക്കും ഇത് ബാധകമാവുക.

നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർബാഗോടു കൂടിയാണ് നിർമിക്കേണ്ടത്. ബിഐഎസ് നിലവാരമുള്ളതായിരിക്കണം എയർബാഗെന്നും കേന്ദ്ര സർക്കാരിൻറെ പുതിയ കരട് നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടവർക്ക് ഒരു മാസത്തിനുള്ളിൽ സർക്കാരിന്റെ ഈ പുതിയ തീരുമാനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അറിയിക്കാം. 2019 ജൂലൈ മുതൽ ഡ്രൈവറുടെ ഭാഗത്താണ് എയർബാഗ് നിർബന്ധമാക്കിയിരുന്നു.