Tech
Trending

എച്ച്ടിസി വൈൽഡ് ഫയർ ഇ 3 വിപണിയിലെത്തി

ഒരു ഇടവേളയ്ക്ക് ശേഷമാണ് എച്ച്ടിസി പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി.കമ്പനിയുടെ ജനപ്രിയ വൈൽഡ് ഫയർ സീരീസിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ് വൈൽഡ് ഫയർ ഇ 3 വിപണിയിലേക്ക് എത്തുന്നത്. നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമായ ഹാൻഡ്സെറ്റിന്റെ റഷ്യൻ വിപണിയിലെ വില 150 യൂറോയാണ്.റഷ്യയ്ക്ക് പുറത്ത് ഹാൻഡ്സെറ്റ് എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് എച്ച്ടിസി പ്രതികരിച്ചിട്ടില്ല.


6.51 ഇഞ്ച് ഐപിഎസ് സ്‌ക്രീനുള്ള വൈൽഡ് ഫയർ ഇ 3യ്ക്ക് 720 x 1560 പിക്‌സൽ റെസലൂഷനുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമുള്ള സ്മാർട് ഫോണിൽ ഹെലിയോ പി 22 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഹാൻഡ്‌സെറ്റ് എത്തുന്നത്.13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്.സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു.ഡ്യുവൽ സിം സപ്പോർട്ട്, 4 ജി വോൾട്ട്, യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, ഫെയ്സ് അൺലോക്ക്,വൈ-ഫൈ 802.11 ബി / ജി / എൻ തുടങ്ങി ഫീച്ചറുകളും ഹാൻഡ്സെറ്റിലുണ്ട്.

Related Articles

Back to top button