Big B
Trending

അഹമ്മദാബാദ് വിമാനത്താവളം 50 വർഷത്തേക്ക് ലീസിനെടുത്ത് അദാനി ഗ്രൂപ്പ്

ശതകോടീശ്വരൻ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഞായറാഴ്ച അഹമ്മദാബാദ് വിമാനത്താവളം ഏറ്റെടുത്തു. ഇതുവരെ സർക്കാർ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ)യുടെ കീഴിലായിരുന്നുസർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. നവംബർ ആറിന് എഎഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ മെമ്മോറാണ്ടം അദാനി ഗ്രൂപ്പിന് കൈമാറിയതോടെ എയർപോർട്ടിനു മേലുള്ള നിയന്ത്രണം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു.


മാംഗ്ലൂർ, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ, നടത്തിപ്പ്, വികസനം എന്നിവയുടെ മേലുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കരാറിൽ അദാനി ഗ്രൂപ്പും എഎഐയും ഫെബ്രുവരി 14ന് ഒപ്പുവച്ചിരുന്നു. ഈ മൂന്ന് വിമാനത്താവളങ്ങളടക്കമുള്ള രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് പ്രവർത്തിപ്പിക്കാനുള്ള അവകാശം കമ്പനി നേടിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിനായി അൻപതിനായിരം കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പിൻറെ മുൻനിര കമ്പനിയായ അദാനി എൻറെർപ്രൈസ് സീനിയർ എക്സിക്യൂട്ടീവ് കഴിഞ്ഞ ആഴ്ച പറഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 35,780 കോടി രൂപ എയർപോർട്ട് ബിസിനസ്സിൽ നിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി എഇഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗീശീന്ദർ സിംഗ് വ്യക്തമാക്കി.

Related Articles

Back to top button