
മിഡിലീസ്റ്റിലുള്ളവരുടെ ലോകത്തെ ഏറ്റവും മികച്ച പൈതൃക ഹോട്ടലുകളുടെ ഫോബ്സ് പട്ടികയിൽ മലയാളിയായ അദീബ് അഹമ്മദ് നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്കോട്ട്‌ലാൻഡ് യാഡും ഇടം പിടിച്ചു. പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനാണ് ലുലു എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ കൂടിയായ അദീബ് അഹമ്മദ്.

അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിൻറെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വൻറി 14 ഹോൾഡിങ്സ് കമ്പനിയുടേതാണ് ഹോട്ടൽ. 152 മുറികളുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഹോട്ടൽ പട്ടികയിൽ നാലാം സ്ഥാനമാണ് നേടിയത്. ഈജിപ്ത് സ്വദേശി മുഹമ്മദ് അൽ ഫെയ്തിൻറെ റിറ്റിസ് പാരിസാണ് ഒന്നാംസ്ഥാനത്തെത്തിയത്.