Big B
Trending

അദാനി ഗ്രീൻ എനർജി 205 മെഗാവാട്ട് സൗരോർജ്ജ ആസ്തികൾ ഏറ്റെടുക്കുന്നു

എസ്സൽ ഗ്രീൻ എനർജി, എസ്സൽ ഇൻഫ്രാ പ്രൊജക്റ്റുകൾ എന്നിവയിൽ നിന്ന് 205 മെഗാവാട്ട് (MW) പ്രവർത്തിക്കുന്ന സൗരോർജ ആസ്തികൾ ഏറ്റെടുക്കുന്നത് പൂർത്തിയായതായി അദാനി ഗ്രീൻ എനർജി അറിയിച്ചു. 2019 ഓഗസ്റ്റ് 29ന് 205 മെഗാവാട്ട് ശേഷിയുള്ള 10 സൗരോർജ ആസ്തികൾ എസ്സൽ ഗ്രീൻ എനർജി, എസ്സൽ ഇൻഫ്രാ പ്രൊജക്റ്റുകൾ എന്നിവയിൽ നിന്ന് 1,300 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.


പഞ്ചാബ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള ആസ്തികളാണ് കമ്പനി ഏറ്റെടുക്കുക. ഇവയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്പനികളുമായി ലോങ്ങ് ടേമ് പവർ പർച്ചേസ് എഗ്രിമെൻറുണ്ട്. എന്നാൽ പോർട്ട്ഫോളിയോ വളരെ ചെറുതാണെന്നും ശരാശരി 21 വർഷത്തെ പവർ പർച്ചേസിംഗ് എഗ്രിമെൻറ് കാലയളവാണ് അവശേഷിക്കുന്നതെന്നും എജിഇഎൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
2025ഓടെ 25 ജിഗാവാട്ട് റിന്യൂവബിൾ ഊർജ്ജം ലക്ഷ്യമിടുന്ന പദ്ധതികളിലേക്ക് എജിഇഎല്ലിനെ അടുപ്പിക്കാനുള്ള മറ്റൊരു നടപടിയാണിതെന്ന് അദാനി ഗ്രീൻ എനർജി മാനേജിങ് ഡയറക്ടറും സിഇഒയുമായ വിനീത് ജയൻ പറഞ്ഞു. ഏറ്റെടുത്ത ആസ്തിയുടെ 100 ശതമാനവും കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അദാനി റിന്യൂവബിൾ എനർജി ഹോൾഡിങ് ടെൻ കൈവശം വയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button