രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് വാട്സാപിലൂടെ ഐപിഒക്ക് അപേക്ഷിക്കാന്‍ സംവിധാനമൊരുക്കി.വാട്സാപിലൂടെയുള്ള ഐപിഒ അപേക്ഷ സേവനം ഇ-ഐപിഒ സംവിധാനത്തിലൂടെയാണ് സാധ്യമാകുന്നത്. ജിയോജിത് ഇടപാടുകാര്‍ക്ക് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സാപ് ചാറ്റ്വിന്റോയിലൂടെ ഏതു ഐപിഒകള്‍ക്കും അപേക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഇതോടെ ഐപിഒ അപേക്ഷ ലളിതവും ആയാസരഹിതവുമാകും.ജിയോജിത് ടെക്നോളജീസ് ആവിഷ്കരിച്ച സുരക്ഷിതമായ ഈ വാട്സാപ് ചാനലിലൂടെ ഓഹരി ട്രേഡിംഗും മ്യൂച്വല്‍ ഫണ്ട് ഇടപാടുകളും എളുപ്പത്തില്‍ നടത്താം. യുപിഐ ഐഡിയുള്ള ഏതു ജിയോജിത് നിക്ഷേപകനും മൊബൈലിലൂടെ ഇതു നിര്‍വഹിക്കാം. മൂലധന സമാഹരണത്തിന് കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ പ്രാഥമിക വിപണികളിലെത്തുന്ന ഇക്കാലത്ത് വാട്സാപിലൂടെയുള്ള ഐപിഒ അപേക്ഷാ സംവിധാനം ജിയോജിത് നിക്ഷേപകര്‍ക്ക് ഏറെ സഹായകരമാകും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനുള്ള ജിയോജിതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാട്സാപിലൂടെ ഐപിഒ സേവനം ആരംഭിച്ചിരിക്കുന്നതെന്നു ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജയദേവ് എം വസന്തം പറഞ്ഞു.
Related Articles
Check Also
Close
-
എച്ച്.ഡി.എഫ്.സി ഇനി എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രംJune 27, 2023