Big B
Trending

ഇനി ആധാറിൽ വിലാസം മാറ്റിയാൽ മതി

വിലാസത്തിൽ മാറ്റമുണ്ടെങ്കിൽ ഇനി ആധാറിൽ മാത്രം പുതുക്കിയ മതി. ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റു രേഖകളിലെല്ലാം താനേ വിലാസം മാറുന്ന സംവിധാനം വൈകാതെ രാജ്യത്ത് നടപ്പാക്കും. ആധാറുമായി എല്ലാ ഡാറ്റാബേസോകളേയും ബന്ധിപ്പിക്കുന്ന സംവിധാനം രാജ്യത്ത് ഉടനെ തയ്യാറാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


വിലാസത്തിൽ മാറ്റമുണ്ടെങ്കിൽ ആധാറിൽ വിലാസം പുതുക്കിയാൽ ബാങ്ക് അക്കൗണ്ട്, പാൻ, ഗ്യാസ് കണക്ഷൻ, ടെലികോം, ലൈഫ് ഇൻഷുറൻസ് പോളിസി തുടങ്ങിയവയിലെല്ലാം തന്നെ താനേ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. നിലവിൽ വിലാസം തെളിയിക്കുന്ന ആധികാരിക രേഖയായി ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് ആധാറാണ്. സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയിലെല്ലാം വിലാസം, കെവൈസി തുടങ്ങിയവയ്ക്കും സബ്സിഡി ഉൾപ്പെടെയുള്ളവ ലഭിക്കുന്നതിനും ആധാറാണ് പരിഗണിക്കുന്നത്. ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയമാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. മാസങ്ങൾക്കുള്ളിൽ പദ്ധതി പ്രവർത്തനക്ഷമമാകും.

Related Articles

Back to top button