Big B
Trending

അദാനി ഗ്രൂപ്പിൻ്റെ പവര്‍ കമ്പനിയുടെ വിപണിമൂല്യവും ഒരു ലക്ഷം കോടി കടന്നു

ഒരുലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്വന്തമാക്കുന്ന ആദാനി ഗ്രൂപ്പ് കമ്പനികളിലെ ആറാമത്തെ സ്ഥാപനമായി അദാനി പവര്‍. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ 270.80 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നതാണ് കമ്പനി നേട്ടമാക്കിയത്.അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ എന്നീ അദാനി ഗ്രൂപ്പ് കമ്പനികള്‍ നേരത്തെതന്നെ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു.കഴിഞ്ഞ വ്യാപാരദിനത്തിലെ ക്ലോസിങ് നിരക്കിനേക്കാള്‍ അഞ്ചുശതമാനമാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്. ഈവര്‍ഷംമാത്രം ഓഹരി വിലയില്‍ 165ശതമാനമാണ് നേട്ടമുണ്ടായത്. ഏപ്രിലിലാകട്ടെ 46ശതമാനവും.മാര്‍ച്ച് പാദത്തില്‍ ഊര്‍ജ ഉത്പാദന കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടേക്കുമെന്ന പ്രതീക്ഷയില്‍ 2022 തുടക്കംമുതല്‍ പവര്‍ സ്റ്റോക്കുകൾ മികച്ചനേട്ടത്തിലാണ്.

Related Articles

Back to top button