Tech
Trending

ഇന്ത്യൻ വിപണിയ്ക്കായി പുത്തൻ സ്മാർട്ട് വാച്ച് അവതരിപ്പിച്ച് പെബിൾ

ജനപ്രിയ ആപ്പിൾ വാച്ച് മോഡലിനോട് സാമ്യതയുള്ള ഡിസൈനുമായി പെബിൾ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. പെബിൾ കോസ്‌മോസ് എൻഗേജ് എന്ന വാച്ചാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പെബിളിന്റെ ഈ പുതിയ സ്മാർട്ട് വാച്ചിൽ ആപ്പിൾ വാച്ച് അൾട്രയ്ക്ക് സമാനമായ ഡിസൈനും മെറ്റൽ കേസിങ്ങും ഓറഞ്ച് സ്ട്രാപ്പുകളും ഉണ്ട്.പെബിൾ കോസ്‌മോസ് എൻഗേജ് ഒരു ബജറ്റ് സ്‌മാർട്ട് വാച്ചാണ്. ഈ വാച്ചിന് 7,499 രൂപയാണ് വില. സലാമാണ്ടർ ഓറഞ്ച്, സ്റ്റാർലൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സെലസ്റ്റിയൽ ബ്ലൂ എന്നീ നിറങ്ങളിൽ വാച്ച് ലഭ്യമാണ്. 320×385 പിക്സൽ റെസല്യൂഷനോട് കൂടിയ 1.95 ഇഞ്ച് IPS ഓൾവേയ്സ് ഓൺ ഡിസ്പ്ലേയാണ് കോസ്മോസ് എൻഗേജിന്റെ സവിശേഷത. ഇതൊരു ചതുരാകൃതിയിലുള്ള ഡിസ്പ്ലെയാണ്.വെള്ളത്തിവും പൊടിയും പ്രതിരോധിക്കാൻ ഈ വാച്ചിൽ IP67 റേറ്റിങ് നൽകിയിട്ടുണ്ട്. ആപ്പിൾ വാച്ച് അൾട്രാ പോലെ പെബിൾ കോസ്മോസ് എൻഗേജിലും വലതുവശത്ത് ഒരു വലിയ ക്രൌണും കേസിങിന്റെ ഇടതുവശത്ത് ഒരു ഫംഗ്ഷൻ ബട്ടണും നൽകിയിട്ടുണ്ട്.പെബിൾ കോസ്‌മോസ് എൻഗേജ് സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന ഡിവൈസുകളുമായി കണക്റ്റ് ചെയ്യാൻ സാധിക്കും.

എഐ വോയ്‌സ് അസിസ്റ്റ്, ബ്ലൂടൂത്ത് കോളിങ്, വയർലെസ് ചാർജിങ് സപ്പോർട്ട്, സ്ലീപ്പ് ട്രാക്കിങ്, ഓൾ-ഇൻ-വൺ ഹെൽത്ത് സ്യൂട്ട് എന്നിവയാണ് വാച്ചിലുള്ള മറ്റ് ഫീച്ചറുകൾ. രക്തത്തിലെ ഓക്സിജന്റെ അളവ്, രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവ അളക്കുന്ന സെൻസറുകൾ വാച്ചിൽ നൽകിയിട്ടുണ്ടെന്ന് പെബിൾ അവകാശപ്പെടുന്നു.ആക്‌റ്റിവിറ്റി ട്രാക്കിങ് അടക്കമുള്ള കാര്യങ്ങളും നിരവധി സ്‌പോർട്‌സ് മോഡുകളും വാച്ചിലുണ്ട്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ആണ് നൽകിയിട്ടുള്ളത്.സിലിക്കൺ സ്‌ട്രാപ്പുകളാണ് പെബിൾ കോസ്മോസ് എൻഗേജ് സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. വാച്ചിൽ IP67 ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസ് ഉണ്ട്. നാലോ അഞ്ചോ ദിവസത്തെ ബാറ്ററി ലൈഫ് നൽകാനും ഈ വാച്ചിന് സാധിക്കുമെന്ന് പെബിൾ അവകാശപ്പെടുന്നു. ഈ സ്മാർട്ട് വാച്ച് വയർലെസ് ആയി ചാർജ് ചെയ്യാനും സാധിക്കും.

Related Articles

Back to top button